സത്യമേവ : ജയതേ :
പ്രിയ മിത്രങ്ങളെ , വളരെ അശ്വസ്തമാക്കിയ ദ്രിശ്യ വിരുന്നയിരിന്നു അമീര്‍ ഖാന്‍ അനുഭവിച്ച് അവതരിപ്പിക്കുന്ന സത്യമേവ : ജയതേ : മറ്റു ദ്രിശ്യ മാധ്യമ പരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാര്യ കാരണ പരിഹാര സഹിതം അവതരിപ്പിക്കുന്നു എന്നതാണ് എന്നെ ആകര്‍ഷിച്ചത്. കഴിഞ്ഞ ദിവസ്സം ഒരു മിത്രത്തിന്‍റെ പ്രേരണയാല്‍ കാണാന്‍ ഇടയായ പരിപാടിയാണ് ." Old Age - Sunset Years, Sunshine Life " നമ്മള്‍ ഭാരതീയര്‍ മാതാ- പിതാക്കളെ എത്ര സ്നേഹ ബഹുമാനത്തോടെ ആണ് സംരക്ഷിക്കുന്നത്. ഭാരതീയ സംസ്കാരം തന്നെ മാതാ - പിതാ - ഗുരു -ദൈവം. എന്ന തത്വത്തില്‍ അതിഷ്ടിതമാണ്. പക്ഷെ നമുക്ക് ആ പാരമ്പര്യം എത്രമാത്രം നഷ്ടമായി എന്നതിന് വലിയ ഒരു ഉദാഹരണമായി ഈ പരിപാടി അനുഭവപെട്ടു. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കുന്ന/ ആക്കുന്ന പുത്തന്‍ സംസ്കാര സന്തതികള്‍ ധാരാളമുണ്ട്. അവരെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടും ഉണ്ട്. പക്ഷെ അതിനുമപ്പുറം അവരെ പെരുവഴിയില്‍ ഉപേക്ഷിക്കുകയും, ദേവാലയങ്ങളില്‍ ഉപേക്ഷിക്കുകയും , ട്രെയിനിലും മറ്റ് വാഹനങ്ങളിലും കയറ്റി അയക്കുന്നതും കേള്‍ക്കുന്നുണ്ട്. ഇവിടെ വൃദ്ധരായ മാതാപിതാക്കളെ കൊന...