" I Have a Dream " എനിക്ക് ഒരു സ്വപ്നമുണ്ട് .


1929 , ജനുവരി - 15 . മാര്‍ട്ടിന്‍ ലൂഥര്‍ കിഗിന്റ് ജന്മദിനം .  
                               " I Have a Dream "  എനിക്ക് ഒരു സ്വപ്നമുണ്ട് ....  

Martin Luther King's “I Have a Dream” Speech .. 
I have a dream that one day this nation will rise up and live out the true meaning of its creed: “We hold these truths to be self-evident: that all men are created equal.” I have a dream that one day on the red hills of Georgia the sons of former slaves and the sons of former slaveowners will be able to sit down together at a table of brotherhood. I have a dream that one day even the state of Mississippi, a desert state, sweltering with the heat of injustice and oppression, will be transformed into an oasis of freedom and justice. I have a dream that my four children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream today.
...  
 
  

കറുത്തവനും മനുഷ്യനാണ് എന്ന് ഉറക്കെ പറഞ്ഞ് അവരുടെ ജീവിക്കാനുള്ള അവകാശത്തിനായ്‌ അവസാന ശ്വാസം വരെ പോരാടിയ ധീരനായ മനുഷ്യസ്നേഹി .. വര്‍ണ്ണവിവേചനത്തിന്റ്റ് തീച്ചുളയില്‍ വളര്‍ന്ന അദ്ദേഹത്തിന് വര്‍ണ്ണ വിവേചനത്തിന്‍ തീഷ്ണത അനുഭവിക്കാന്‍ കഴിഞ്ഞിരിക്കും . " സമത്വ സുന്ദരമായ ഒരു സമൂഹം എന്നും സ്വപ്നമായിരുന്നു " അത് ലൂഥര്‍ കിഗിലൂടെ ആയാലും കമ്യുണിസ്ടുകാരില്‍ കൂടി ആയാലും ഇതര മാര്‍ഗ്ഗത്തില്‍ കൂടി ആയാലും . എന്നാലും സ്വപ്നം കാണുക ... ഒരു പരിധിവരെ  സ്വപ്‌നങ്ങള്‍ സായത്തമാക്കാന്‍ പ്രയത്നിക്കാം . മഹാന്മാരുടെ മഹത് വചനങ്ങള്‍ ജീവിത സന്ധികളില്‍ വിഴികാട്ടിയാകാന്‍ സഹായിക്കും , ഇരുള്‍ വീണ ചിന്തകള്‍ക്ക് വെളിച്ചം പകരാന്‍ സഹായകമാകും . യുഗങ്ങള്‍ മാറി മറിഞ്ഞിട്ടും ഇന്നും മനുഷ്യന്‍ പോരാടുന്നത് സമത്വത്തിനുവേണ്ടി . ജീവിക്കാന്‍ വേണ്ടി , ദാഹജലത്തിനുവേണ്ടി , ഭയരഹിതമായ് ഒന്നുറങ്ങാന്‍ വേണ്ടി , ഒരുനേരത്തെ ഭക്ഷണത്തിനായ്‌ , വെടിശബ്ദം നിലച്ച ഒരു ദിവസത്തിനായ് , അങ്ങനെ അങ്ങനെ അര്‍ദ്ധവ്യത്യസ്സങ്ങളും ,അവസ്ഥാന്തരങ്ങളും മാറിയെങ്കിലും വിവേചനം ഇന്നും രക്തദാഹിയായ് കൂടെ ഉണ്ട് . മാര്‍ട്ടിന്‍ ലൂഥര്‍കിഗിന്റ്റ് സ്വപ്നവും ഇന്നും വര്‍ണ്ണ വ്യത്യാസ്സമോടെ സ്വപ്നമായ് അവശേഷിക്കുന്നു ....  

1964- ലില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി മാര്‍ട്ടിന്‍ ലൂഥര്‍ കിഗ്ഗിനെ ആദരിച്ചു . 1968 - ഏപ്രില്‍ നാലാം തീയതി മൂടലില്‍ ജെയിംസ് എള്‍റെ എന്ന " വെളുത്ത വര്‍ഗ്ഗക്കാരന്റ്റ് വെടിയേറ്റ്‌ ആ മഹാനായ മനുഷ്യ സ്നേഹി മരണമടഞ്ഞു . ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം 1993 - ല്‍ ആദ്യമായ് അമേരിക്കയിലെ അമ്പതു സംസ്ഥാനങ്ങള്‍ക്കും അവധി ദിനവും പ്രഖ്യാപിച്ചു . അദ്ദേഹത്തിന്റ്റ്‌ വാക്കുകള്‍ ഇന്നും ആവേശമായ്‌ കോടാനുകോടി ഹൃദയങ്ങള്‍ കടന്ന് അനശ്വരമായ് നിലനില്‍ക്കുന്നു ..


" എനിക്കും ഒരു സ്വപ്നമുണ്ട് "

ഒരിക്കല്‍ പണക്കാരനും , പട്ടിണിക്കാരനും എന്ന വേര്‍തിരിവില്ലാതെ ഒരു നേരത്തെ അന്നത്തിന്‌ ആര്‍ത്തിയാല്‍ കൈ നീട്ടി കാത്തു നിക്കുന്ന കുരുന്നു മുഖങ്ങള്‍ കാണാതെയും, അന്തിയുറങ്ങാന്‍ ഒരു കൂരയില്ലാതെ തെരുവ് ഓരങ്ങളില്‍ കുടിലുകള്‍ തീര്‍ക്കുന്ന പട്ടിണിപാവങ്ങളും  . ജീവിത സമ്പാദ്യം എല്ലാം അടിയറവ്‌ വെയ്പ്പിച്ചു പിറന്ന മണ്ണില്‍ നിന്ന് കുടിയോഴിപ്പിക്കുന്ന വികസന തമ്പുരാക്കന്മാരുടെ പീഡനം ഏറ്റുവാങ്ങാത്തവരും  , അഴിമതിയും , സ്വജനപക്ഷപാതവും , അധികാര മുഷ്കും , കാണിക്കാത്ത. ഭരണവര്‍ഗ്ഗവും . പാവങ്ങളെ പരീക്ഷണ വസ്തുവാക്കാത്ത ആരോഗ്യ പൂര്‍ണ്ണമായ ഒരു നാടും , അമ്മ പെങ്ങന്മാരെ തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു സമൂഹവും.  " ഉള്ളവനെപോലെ ഇല്ലാത്തവനെയും ഉയര്‍ത്തികൊണ്ടുവരുന്ന " ദീര്‍ഘവീക്ഷണം ഉള്ള ഭരണസാരഥികള്‍ വിഹരിക്കുന്ന എന്റ ജന്മനാടിനെ കാണാന്‍ ... എനിക്കും ഒരു സ്വപ്നം ഉണ്ട് .....  

പ്രിയ സ്നേഹിതരെ നിങ്ങള്‍ക്കും ഒരു സ്വപ്നം ഉണ്ടാകില്ലേ !!!.  ഈ വര്‍ത്തമാനകാലത്ത് ഒരു സ്വപ്നം ... ഇവിടെ പങ്കിടാം നമുക്ക് ആ സ്വപ്‌നങ്ങള്‍ ...  


ലാലു കടയ്ക്കല്‍ . 

Comments

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..