ഫെബ്രുവരി 16 . ഞരളത്ത് രാമപോതുവാളിന്‍റെ ജന്മദിനമാണ് ..


" അഷ്ടപദി (സോപാന സംഗീതം ) "

ഇന്ന് ഞരളത്ത് രാമപോതുവാളിന്‍റെ ജന്മദിനമാണ് ..

സോപാന സംഗീതത്തിന്‍റെ കുലപതി . മലയാളിയുടെ സംഗീത അഭിരുചികളില്‍ ഒന്നായ ജനകീയ സോപാനസംഗീത രൂപത്തിന്‍റെ സൃഷ്ടാവ്. എന്നാല്‍ കലാകേരളം വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നല്‍കിയോ ? . ഇല്ല എന്നാകും ഉത്തരം . പക്ഷെ കലാകേരളം മറക്കുവാന്‍ പാടില്ലാത്ത ഒരു മഹാനായ കലാകാരനാണ് അദ്ദേഹം . ദൈവങ്ങളെ പാടി ഉണര്‍ത്തുകയും , ഉറക്കുകയും ചെയ്തിരുന്ന ഒരു ഗാനശാഖയെ പൊതുജനങ്ങള്‍ക്കും ശ്രവണമധുരമാക്കിയ ഈ കലാകാരനെ ആദരവോടെ ഓര്‍ക്കുന്നു .

എനിക്ക് എന്നും മനസ്സില്‍ അടങ്ങാത്ത ആവേശമായി ഉണര്‍വായി നില്‍ക്കുന്ന അഷ്ടപതിയാണ് ദേവാസുരത്തിലെ ഒടുവില്‍ " അഭിനയിക്കുന്ന സോപാനഗാനം വളരെ ഹൃദയസ്പര്‍ശിയാണ് .. ആ ഗാനം സോപാന സംഗീതത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് പ്രേരണ നല്‍കി . ആ അന്യഷണം സോപാന സംഗീതത്തിലെ കുലപതിയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ , തിരയുവാന്‍ പ്രേരണ നല്‍കി .

ജീവിതം തന്നെ സംഗീതത്തിനായി മാറ്റിവച്ച മഹാനായ ഈ കലാകാരനെ ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകും . ഓര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കിലും നാം മറക്കാന്‍ പാടില്ല . അദ്ദേഹത്തിന്‍റെ പിന്മുറ പാരമ്പര്യത്തിന്‍റെ പുണ്യവും പേറി മകന്‍ ഹരിഗോവിന്ദനില്‍ കൂടി ഇന്നും ഈ കലാരൂപത്തെ മുന്നോട്ട് നയിക്കുന്നു എന്നത് പ്രതീക്ഷയും , പ്രത്യാശയും നല്‍കുന്നു .

 " ഈ മഹാനായ കലാകാരന് ഒരായിരും ഓര്‍മ്മപുക്കള്‍ "

ലാലു കടയ്ക്കല്‍ .

**********************************************************
(((( കടപ്പാട് വിക്കി പിഡിയ ...
പ്രശസ്തനായ ഒരു അഷ്ടപദി/സോപാന സംഗീത കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാൾ (ഫെബ്രുവരി 161916 - ഓഗസ്റ്റ് 131996)

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ആണ്‌ ഇദ്ദേഹത്തിന്റെ ജന്മദേശം. സോപാന സംഗീതത്തിന്റെ കുലപതി ആയി ഞരളത്ത് വിലയിരുത്തപ്പെടുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞരളത്ത് രാമപ്പൊതുവാളാണ്. ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് 'ജനഹിത സോപാനം' എന്ന ജനകീയ രൂപം അദ്ദേഹം ആവിഷ്കരിച്ചു. 'ദൈവം സർവ്വവ്യാപിയാണ്' എന്ന ആശയം ഉപയോഗിച്ചാണ് അദ്ദേഹം സോപാനസംഗീതത്തെ ക്ഷേത്രത്തിനു പുറത്തേക്കെത്തിക്കുന്നതിനു വേണ്ടി യത്നിച്ചത്. കേരള സംഗീതനാടക അക്കാദമി പുരസ്കാരം(1981 ) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(1985) കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് (1990) , ബഷീർ പുരസ്കാരം (1996) .. ))))
***********************************************************************

Comments

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..