4 February 2012 . ലോക അര്‍ബുദ ദിനം .

" :: ഒരുമിച്ചാല്‍ അത് സാധിക്കും ::" 
4 February 2012 . ലോക അര്‍ബുദ ദിനം . 


ങ്ങനെ ഒരു ദിനം ആവിശ്യമുണ്ടോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. പക്ഷെ ആവിശ്യമാണ് ഇന്ന് ലോകത്ത് . അല്ല നമ്മുടെ സ്വന്തം ദൈവത്തിന്‍റെ നാട്ടില്‍ പോലും എത്രയാണ് ഈ മാരക രോഗത്തിന്‍ പിടിയില്‍ . ഇത്രയും വേദന നല്‍കുന്ന മറ്റൊരു അസുഖം ഉണ്ടോ എന്ന് സംശയും ആണ് . ഈ അസുഖം രോഗിയെ പോലെ അവരുടെ കൂടെ താങ്ങായി ഉള്ളവരെയും മാനസികമായും , സാമ്പത്തികമായും ഇത്ര കണ്ട് ഇല്ലായ്മചെയ്യുന്ന ചെയ്യുന്ന അസുഖവും വേറെ ഉണ്ടാവില്ല . ഈ അസുഖത്തെ കുറിച്ച് ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ ഞാന്‍ ആളല്ല . എനിക്ക് വായിച്ചും , കണ്ടും ഉള്ള പരിചയും മാത്രം ആണുള്ളത് . ആയതിനാല്‍ സ്നേഹിതരില്‍ ഇതിനെ കുറിച്ച് പറയുവാന്‍ കഴിവുള്ളവര്‍ പറയുമെന്ന് വിശ്വസിക്കുന്നു ..

അര്‍ബുദം എന്നാ വ്യാധി മലയാളിക്ക്ഒരുപക്ഷെ  പരിചിതമാകുന്നത് " എന്‍ഡോസള്‍ഫാന്‍ "എന്ന വിഷത്തില്‍ കൂടിയാകും . മാറി മാറി വന്ന ഭരണക്കാര്‍ അല്ലങ്കില്‍ അവരുടെയും മേലാളന്മാര്‍ വിതച്ചതാണ്ഒരു പരിധിവരെ . ഇന്നും കോടതിയും , കേസും ആയി അത് അങ്ങനെ തന്നെയുണ്ട്‌ . അതിലേക്ക് കടക്കുന്നില്ല . പുകവലി ഒരു പ്രധാന കാരണം ആണ് എന്ന് പണ്ട് മുതല്‍ പഠിച്ചിരിന്നു . പക്ഷെ ഇന്നുംനമ്മള്‍ പുക വലിക്കുന്നു . പുകവലി സ്വയം നശിക്കുന്നതോടൊപ്പം ചുറ്റുപാടുമുള്ളവരെയും നശിപ്പിക്കുന്നു . പുകവലി കാന്‍സറിനു ഒരു പ്രധാന കാരണമായി ഇന്നും നിലനില്‍ക്കുന്നു . ഇന്ന് നാം കഴിക്കുന്ന ഓരോ സാധനവും , കുടുക്കുന്ന വെള്ളവും ,ലക്ഷോപലക്ഷം  രോഗാണുക്കള്‍ അടങ്ങിയ വായുവും നാം ശ്വസിക്കുന്നു . ഇവ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മെ രോഗികള്‍ ആക്കുന്നു . നാം പ്രകൃതിയെ നശിപ്പിക്കുന്നു . പ്രകൃതിയുടെ   പ്രതിപ്രവര്‍ത്തനത്തില്‍ മനുഷ്യരാശിതന്നെ നാശത്തിന്‍റെ വക്കില്‍ എത്തി നില്‍ക്കുന്നു . പക്ഷെ നാം എന്ത് പഠിച്ചു ? . ഇന്നും പ്രകൃതിയെ കൊന്ന് കാശ് സമ്പാദിക്കുന്നു . എന്നിട്ട് ആശുപത്രിയും , മരുന്നുമായി . ദിവസങ്ങള്‍ ഉന്തി നീല്‍ക്കുന്നു ...

ഇന്ന് കേരളത്തില്‍ ഭക്ഷണ ശാലകളെക്കാളും  ആശുപത്രികളാണ്. തിന്നാതെ കുടിക്കാതെ സമ്പാദിച്ചു ഒരുമിച്ചു ആശുപത്രകളില്‍ ഒരു മടിയും ഇല്ലാതെ നല്‍കുന്നു . മാറേണ്ടത് അനിവാര്യതയല്ലേ നമ്മുടെ ജീവിത രീതികള്‍ മാറിയില്ലങ്കില്‍ വരും തലമുറ. നമ്മുടെ മക്കളും അവരുടെ മക്കളും മാറാരോഗങ്ങളുടെ പിടിയില്‍ അമരില്ലേ . നമ്മള്‍ സ്വപ്നങ്ങളും നല്‍കി . നമ്മുടെ ആയുസ്സിന്‍റെ സമ്പാത്യവും മുടക്കി വരും തലമുറയെ വളര്‍ത്തുമ്പോള്‍ അവര്‍ മാറാരോഗികളായ് നമ്മുടെ മുന്നില്‍ സ്വയം കത്തിയമരുന്ന കാഴ്ച ഏതു രക്ഷിതാവിനാണ് കണ്ട് നില്‍ക്കുവാന്‍ കഴിയുക . നാം വൈകിയെങ്കിലും വിവേകത്തോടെ ഇനിയെങ്കിലും ജീവിച്ചാല്‍ വരും തലമുറയ്ക്ക് ശോഭനമായ ഭാവി പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞെന്നിരിക്കും .

" :: ഒരുമിച്ചാല്‍ അത് സാധിക്കും ::"  
താണ് ഈ വര്‍ഷത്തെ ലോക ക്യാന്‍സര്‍ ദിനത്തിന്‍റെ  മുദ്രാവാക്യം . അതെ നമുക്ക് ഒരുമിക്കാം നാളെ നമ്മുടെ മക്കള്‍ക്ക്‌ ഈ ദുര്‍ഗതി വരാതിരിക്കാന്‍ ഓരോ രക്ഷിതാവും സ്വയും ജീവിത , ആഹാര ,ആരോഗ്യ രംഗങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താം . പുകവലിയും ,പുകയില ഉല്പന്നങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിക്കാം . കീടനാശിനികളുടെ അമിതമായ ഉപയോഗം കുറയ്ക്കാം , അവയുടെ ദോഷവശങ്ങള്‍ കര്‍ഷകരെ ബോധ്യപെടുത്താം , കഴിവതും സ്വന്തമായി ഉള്ള ഭൂമിയില്‍ വിളയിറക്കാന്‍ പഠിക്കാം . ജീവിതചര്യകളില്‍  സ്വയം ചില മാറ്റങ്ങളില്‍ വരുത്തി . സ്വയവും , വരും തലമുറയെയും , പ്രകൃതിയുടെ ആവാസവ്യവസ്ഥയെയും പരിപാലിക്കാം . സ്വയം മാതൃകകള്‍ ആയി മറ്റുള്ളവര്‍ക്ക് വെളിച്ചം പകരാം .


പ്രിയ സ്നേഹിതരെ നിങ്ങളില്‍ ഏത്ര പേര്‍ " RCC . Regional Cancer Center " . സന്ദര്‍ശിച്ചിട്ടുണ്ട്. ( രോഗിയായ് അല്ല കേട്ടോ ) പോകണം പോകാത്തവര്‍ . നാം നിര്‍ത്താതെ  ചെയ്തുകണ്ടിരിക്കുന്ന പല കാര്യങ്ങളും ഒറ്റ ദിവസം കൊണ്ട് മനസാക്ഷി ഉള്ളവര്‍ നിര്‍ത്തിപോകും . ദയനീയമാണ് കാഴ്ചകള്‍ . ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ . അവരുടെ വേദനകള്‍ സ്വയും പേറുന്ന അച്ഛനമ്മമാര്‍ . അവരെ വാത്സല്യപൂര്‍വ്വം പരിചരിക്കുന്ന ഡോക്ടര്‍മാര്‍ , നേര്‍സുമാര്‍ , കാഴ്ചകള്‍ വേദനാജനകം ആണ് . പക്ഷെ എല്ലാം സത്യവും . നമ്മുടെ ചെയ്തികളുടെ അനന്തരഫലം അല്ലെ അത് . ഒരു കുട്ടര്‍ നിരപരാധികള്‍. അങ്ങനെ നമ്മുടെ മനസ്സിലെ അഹങ്കാരങ്ങള്‍  ഒറ്റ നിമിഷത്തില്‍ അലിഞ്ഞടിയും.  മാനവികതയും ,മാനുഷിക മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാനും സര്‍വോപരി പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും തുടങ്ങും .

അതെ നമുക്ക് ഒരുമിക്കാം ... വരും തലമുറയ്ക്കായ് , നമുക്ക് ഒരുമിക്കാം ..... ഭൂമിയെ മലിനമാക്കുന്നതില്‍ നിന്നും , നമുക്ക് ഒരുമിക്കാം ഇനി ഒരാള്‍ക്കും ഈ വ്യാധി വരാതിരികാന്‍ .... നാം ഒരുമിച്ചാല്‍ അത് സാധിക്കും കാന്‍സറിനെ കുറിച്ചും വരാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകളെ കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാം ..

World Cancer Day - because Together it is possible! 
ഒരുമിച്ചാല്‍ അത് സാധിക്കും ...
World Cancer Day - because Together it is possible! 
ഒരുമിച്ചാല്‍ അത് സാധിക്കും ...

ലാലു കടയ്ക്കല്‍ .

(താഴെയുള്ള കുറുപ്പ് , കടപ്പാട് വിക്കി പിടിയ ..from wikkipedia  )
അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും ഫെബ്രുവരി 4ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു.അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ " ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ" (The International Union Against Cancer : UICC], ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

അർബുദത്തിനെതിരെ ആരോഗ്യ ശീലങ്ങൾ .

  • പുകവിമുക്ത പരിസ്സരം കുട്ടികൾക്ക് നൽകുക
  • ശാരീരികമായി പ്രവർത്തനനിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.
  • കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെ ക്കുറിച്ച് പഠിക്കുക.
  • അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച്‌ നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം.....)

Comments

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..