" ഞാനും കമ്യുണിസ്റ്റാണ് "


ലാല്‍ സലാം സഖാക്കളെ !!













പ്രത്യേയശാസ്ത്രം കണക്ക് കൂട്ടുമ്പോള്‍ ,
അട്ടഹാസങ്ങള്‍ പുറത്ത് കേള്‍ക്കുന്നു ...
ഒന്നുമറിയാതെ ഒരുകൊണില്‍ ഒറ്റയ്ക്ക് ,
                         "എന്‍റെയും " 

ചെങ്കൊടി പാറിപറക്കുന്നുവോ ...

സ്വപ്നങ്ങളാണ് ചുവപ്പുനല്‍കുന്നത് ..
ഇനിയും ചുവക്കട്ടെ രക്തവര്‍ണ്ണക്കൊടി ..
പാരിലെ സ്വതന്ത്ര പറവകള്‍ക്കെല്ലാം ..
പ്രതീക്ഷയെകട്ടെ രക്തവര്‍ണ്ണക്കൊടി ...

ഇന്നിന്‍റെ വാക്കുകള്‍ ഇന്നലെ പറഞ്ഞ ,
ബൌദ്ധികശാസ്ത്രമാണ് കംമ്യുണിസ്സം,
കൊണ്ടുനടക്കുന്നവര്‍ക്ക് പിഴച്ചാലും ,
ഒട്ടും പിഴക്കാത്ത പ്രത്യേയശാസ്ത്രം ..

ജീവവായുവായ് എന്നിലലിഞ്ഞത് ..
ജീവാത്മായായ് പരിണമിച്ചു ....
മാനവിക സ്നേഹത്തിന്‍ വിത്ത്‌പാകി ..
ജീവരക്തമായ് സിരകളില്‍ ഓടിടുന്നു ..

പിഴച്ച ചരിത്രങ്ങള്‍ നോക്കിനില്‍ക്കുമ്പോള്‍ ,
വിളിച്ച് ചോദിക്കുന്നു നീ എവിടെയാണ് ...


ഞാന്‍ ഇവിടെ :


ആത്മാവില്‍ അഗ്നിപോലെരിയുന്ന ....
ഓര്‍മ്മയില്‍ ചെങ്കൊടി പാറിപറന്നിടുന്നു.
അതില്‍ ഒരു മുഖമില്ല , പിഴയ്ക്കും വാക്കില്ല ,
വിരിയുന്ന പൂപോലെ കൊഴുയുന്ന സ്വപ്നമില്ല ..

നാളെയുടെ പ്രതീക്ഷയാല്‍ ഇന്നുജീവിക്കുമ്പോള്‍ ,
നാളേയ്ക്ക് വേണ്ടി നാം എന്ത് കരുതണം ...?,


മാനുഷികമൂല്യങ്ങള്‍ മുറുകെ പിടിച്ചാല്‍ ..
മാനവികത എന്തെന്ന് മനസ്സില്‍ കുറിച്ചാല്‍ ..
മറുഹൃദയവേദന മനസ്സില്‍ തറയ്ക്കും ..
മാനവികതയുള്ള മനുഷ്യനായ് വാഴാം ..!!.

വീരരായ് വീറോടെ മരണം വരിച്ചവര്‍ .
                   " രക്തസാക്ഷികള്‍ "
                     വീരരെ.... സഖാക്കളെ ! 

                    വിപ്ലവാഭിവാദനങ്ങള്‍ !
ഓര്‍മ്മയില്‍ !

ലാലു കടയ്ക്കല്‍

Comments

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..