Posts

Showing posts with the label ലേഖനം

മദ്യനിരോദനം കേരളത്തില്‍ ..

Image
പറയാതെ വയ്യ. അഭിനന്ദനങ്ങള്‍.. നേതാക്കളെ .. കേരളം മദ്യവിമുക്തമാകുക എന്നത് അത്യന്തം സന്തോഷം നല്‍കുന്ന കാര്യമാണ്. അതിനെ സ്വമനസ്സാലെ പിന്താങ്ങുന്നു. കേരളം ഇന്ന് കാണുന്ന മൂല്യച്ചുതിക്ക് പ്രധാനകാരണം മദ്യവും, മദ്യസംസ്കാരവും ആണെന്ന് ലവലേശം സംശയമില്ലാതെ പറയുവാന്‍ കഴിയും. മുതിര്‍ന്നവരെയും അച്ഛനമ്മമാരെയും, അമ്മപെങ്ങന്മാരേയും തിരിച്ചറിയാത്ത ഉത്മാദലഹിരിയിലെയ്ക്ക് കേരള യുവത്വത്തെ പിടിച്ച് നടത്തിയതില്‍ മദ്യസംസ്കാരം പ്രധാനസ്ഥാനമാണ് വഹിച്ചത്. കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രത്യക്ഷമായ് മദ്യം നിര്‍ണ്ണായകസ്ഥാനം വഹിക്കുന്നു. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായ് അനുസരണയോടെ കിളിവാതലിന് മുമ്പില്‍ വരിനില്‍ക്കുന്ന പുരുഷാരം കൊടിയുടെ, ജാതിയുടെ, സ്ഥാനമാനങ്ങളുടെ, വര്‍ണ്ണത്തിന്‍റെ നിറവ്യത്യസങ്ങള്‍ക്ക് അതീതമായ സമത്വമാണ്. അവരുടെ മനസ്സില്‍ ഒരേയൊരു ചിന്തമാത്രമാണ്. കുപ്പി കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെയൊരു ഓട്ടമാണ്. അത് അകത്താക്കിക്കഴിഞ്ഞാല്‍ മാത്രം കിട്ടുന്ന സമാദാനം. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണസംവിധാനങ്ങളും, അധികാരദ്രുവീകരണവും. ഒരു കുപ്പിയുണ്ടായാല്‍ എന്തും നടത്തുവാന്‍ കഴിയുമെന്ന് അഹന്തയ...

സ്വാതന്ത്രദിനാശംസകള്‍..

Image
ആയിരമായിരം മഹാരഥന്മാരുടെ ആശയും അഭിലാക്ഷവും, ജീവനും ജീവിതവും കൊണ്ട് പരമപവിത്രമായ ഇന്ത്യയുടെ സ്വാതന്ത്രദിനം ഏതാനും " നരാധമാന്മാരുടെ വീക്ഷണവചനങ്ങളാല്‍ " നാമെന്തിന് മലീനിസ്സമാക്കണം. അവര്‍ക്ക് അത് പറയുവാന്‍ അവസരം ഉണ്ടായത ് ഇത്തരം രാജ്യസ്നേഹികളുടെ ജീവത്യാഗം കൊണ്ടാണ്. നമ്മുടെ നാട്ടില്‍ സഖാ:വിജയന്‍ പറഞ്ഞപോലെ " കുലം കുത്തികള്‍ " ഇവരാണ് മഹാത്മാവിനെ ചോദ്യം ചെയ്ത നികൃഷ്ടജീവികള്‍ .... ഭാരതത്തിന്‌ ഒരു സംസ്കാരവും പൈതൃകവും ഉണ്ട് എന്ന് ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടത് അത്യവിശ്യകതയാണ്. ഉദാഹരണത്തിന് എനിക്ക് അച്ഛനുണ്ടായിരിന്നു പക്ഷെ മരണപ്പെട്ടു എന്നതും ഞാന്‍ തന്തയില്ലത്തവനാണ് എന്നതും രണ്ടും രണ്ടാണ് എന്നാണ് എന്‍റെ വിശ്വാസം. അതുപോലെയാണ് നമ്മുടെ പൈത്രിക സംസ്കാരവും. ആര്‍ഷഭാരതസംസ്കാരം നിലനിന്നിരുന്നു കാലത്തിന്‍റെ തേരോട്ടത്തില്‍ വിസ്മ്രിതിയിലായ്, കൂടെ നൂറ്റാണ്ടുകള്‍ നമ്മെ അടിമകളായ്‌ ഭരിച്ച വിദേശിയര്‍ അടിച്ചേല്‍പ്പിച്ച സംസ്കാരവും നമ്മെ തലതാഴ്ത്തി ജീവിക്കാന്‍ പഠിപ്പിച്ചു. പക്ഷെ നമ്മുടെ ജീനുകള്‍ ഇപ്പോഴും ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ബാക്കിപത്രമാണ്. അതിനാലാകും പ്രപഞ്ചത്തിന്‍റെ സകല കോണിലും തൂണില...

കാലത്തിനൊപ്പം മനസ്സിനെ പാകപ്പെടുത്തണം,

Image
അങ്ങനെ അതും തീരുമാനമായി. മത്സരിച്ചവരുടെ ടെൻഷൻ മാറികിട്ടി. ഇനി വോട്ടുചെയ്തവരുടെ ടെൻഷൻ തുടങ്ങി. നാനാത്വത്തിൽ ഏകത്വവും, മതനിരപെക്ഷക ഇന്ത്യയും, തിളങ്ങുന്ന ഇന്ത്യയും, പാവപ്പെട്ടവന്റെ കൂടെയുണ്ടായിരുന്ന കൈയും, മൂന്നാം മുന്നണിയും, പ്രാദേശിക നാട്ടുരാജ്യങ്ങളും ഒക്കെ ഓർമ്മയായ്. പഴമക്കാരുടെ ഒരു ചൊല്ല് ഓർമ്മവരുന്നു. "നിധിയറയുടെ താക്കോൽ എപ്പോഴും കള്ളനെ ഏൽപ്പിക്കണം" അത് സുരക്ഷിതമായിരിക്കും, അതുപോലെ മതേതരം പ്രസംഗിച്ചുകൊണ്ട് മതതീവ്രവാദം വളർത്തിയ ഭരണക്കാരിൽ നിന്ന് മതവാദിയെന്ന് ഒരുകൂട്ടർ പഠിപ്പിച്ച ഈ മഹാമനുഷ്യൻ ചിലപ്പോൾ ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി ആയിരിക്കാം. ആശിക്കാം. ഭാവുകങ്ങൾ നേരാം. 

ബാറുകളുടെ നിലവാരത്തകർച്ച

ബാറുകളുടെ നിലവാരത്തകർച്ചയിൽ പരിഭവിക്കുന്ന ഭരണക്കാരും, മതമേലാളന്മാരും, രാഷ്ട്രീയ പ്രമുഖരും , "പ്രതി"പക്ഷവും,തഥാ: നാരായണപരമ്പരരാജവംശവും... ജനങ്ങളുടെ നിലവാര തകർച്ചയിൽ ആർക്കും പരാതിയുമില്ല പരിഭവവുമില്ല. ജീവിതനിലവാരം തകർന്നിട്ട് കാലങ്ങളായി. ജീവിച്ചിരുന്ന സകലമത ദൈവങ്ങളും കേൾക്കാൻ പറയുകയാണ്‌ ഇനി "ഇവറ്റകളെ " നിങ്ങളെ ഏൽപ്പിക്കുന്നു.. ഇവരൊക്കെ വേണമോ ജനങ്ങൾ വേണമോ ഒരു തീരുമാനം എടുക്കണം ... വല്ല ചുഴലിയൊ , മലവെള്ളമോ , അതല്ല ഭൂമികുലുക്കമോ എന്തായാലും വേണ്ടില്ല .. മടുത്തു ..

ഞാൻ കണ്ട കേരളം .(1)

തൊഴിലുറപ്പ്. ::::::::::::::::::::::::: പലർക്കും ആദ്യം ആദ്യം നാണമായിരിന്നു. തൻറെ അമ്മയോ , ഭാര്യയോ , പെങ്ങളോ തോളിൽ ഒരു പഴയ മണ്‍വെട്ടിയുമായി കൈയിൽ അഹാരപ്പൊതിയുമായി പറമ്പിലും റോഡരികിലും പണിയെടുക്കുന്നത് കാണുമ്പോൾ . ഒരാൾ പറഞ്ഞു പ്രവാസികൾ (ഗൾഫ്‌കാർ ) കാണുമ്പോൾ ചിരിച്ചുകൊണ്ട് പോകുമെന്ന്. മലയാളി സ്ത്രീകളെ തൂമ്പയെടുപ്പിക്കാൻ പഠിപ്പിച്ച തൊഴിലിന് രാഷ്ട്പിതാവിൻറെ നാമധേയും നൽകിയത് ചിന്തനീയമാണ്. സ്വയം തൊഴിൽ എന്ന രീതിയിൽ സ്ത്രീകൾക്ക് പ്രയോജനപ്രദമായ പദ്ധതി തന്നെയാണ് തൊഴിലുറപ്പ് . പക്ഷെ അതിന് നൽകുന്ന വേതനം , പണിയെടുക്കുന്ന സ്ഥലങ്ങൾ , പണിയെടുക്കുന്ന വ്യവസ്ഥകൾ ഇവ മനസ്സിലാക്കിയാൽ പഴമയുടെ അടിമത്വവ്യവസ്ഥിതി പുതിയ രൂപത്തിൽ ഉടലെടെത്തു എന്ന് വ്യക്തമാകും . നമ്മുടെ നാട്ടിൽ സമത്വത്തിനും ആണ്‍ -പെണ്‍ ലിഗഭേതവ്യത്യാസമില്ലാതെ ആഹോരാത്രം വാദിക്കുന്ന " സാമൂഹ്യരക്ഷകർ " ഇത് കാണാഞ്ഞതാണോ..?. നമ്മുടെ നാട്ടിൽ സാമാന്യമായി പറമ്പത്ത് പണിയെടുക്കുന്ന ഒരാളിന് നാം നൽകുന്ന കൂലി ഏറ്റവും കുറഞ്ഞത്‌ . 400/500 രൂപയാണ് .തൊഴിലുറപ്പുകാർക്കോ 150/180 വരെ ... അപ്പോൾ ആശ്വാസമായി പറയാം ആരുടെ പറമ്പിലാണോ പണിയെടുക്കുന്നത് അവർക്ക് പൈസ ...

സത്യമേവ : ജയതേ :

പ്രിയ മിത്രങ്ങളെ , വളരെ അശ്വസ്തമാക്കിയ ദ്രിശ്യ വിരുന്നയിരിന്നു അമീര്‍ ഖാന്‍ അനുഭവിച്ച് അവതരിപ്പിക്കുന്ന സത്യമേവ : ജയതേ : മറ്റു ദ്രിശ്യ മാധ്യമ പരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാര്യ കാരണ പരിഹാര സഹിതം അവതരിപ്പിക്കുന്നു എന്നതാണ് എന്നെ ആകര്‍ഷിച്ചത്. കഴിഞ്ഞ ദിവസ്സം ഒരു മിത്രത്തിന്‍റെ പ്രേരണയാല്‍ കാണാന്‍ ഇടയായ പരിപാടിയാണ് ." Old Age - Sunset Years, Sunshine Life " നമ്മള്‍ ഭാരതീയര്‍ മാതാ- പിതാക്കളെ എത്ര സ്നേഹ ബഹുമാനത്തോടെ ആണ് സംരക്ഷിക്കുന്നത്. ഭാരതീയ സംസ്കാരം തന്നെ മാതാ - പിതാ - ഗുരു -ദൈവം. എന്ന തത്വത്തില്‍ അതിഷ്ടിതമാണ്. പക്ഷെ നമുക്ക് ആ പാരമ്പര്യം എത്രമാത്രം നഷ്ടമായി എന്നതിന് വലിയ ഒരു ഉദാഹരണമായി ഈ പരിപാടി അനുഭവപെട്ടു. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കുന്ന/  ആക്കുന്ന  പുത്തന്‍ സംസ്കാര സന്തതികള്‍ ധാരാളമുണ്ട്. അവരെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടും ഉണ്ട്. പക്ഷെ അതിനുമപ്പുറം അവരെ പെരുവഴിയില്‍ ഉപേക്ഷിക്കുകയും, ദേവാലയങ്ങളില്‍ ഉപേക്ഷിക്കുകയും , ട്രെയിനിലും മറ്റ് വാഹനങ്ങളിലും കയറ്റി അയക്കുന്നതും കേള്‍ക്കുന്നുണ്ട്. ഇവിടെ വൃദ്ധരായ മാതാപിതാക്കളെ കൊന...

വീക്ഷണങ്ങളുടെ നിരീക്ഷണങ്ങള്‍.

Image
വീക്ഷണങ്ങളുടെ നിരീക്ഷണങ്ങള്‍.,  വായിക്കാം വെറുതെ വായിക്കാം. ശിക്ഷകള്‍ അക്ഷമരുടെ ആയുധമാണ്. ക്ഷോഭം നാശത്തിന്‍റെ സ്നേഹിതനനും. കേള്‍ക്കുക എന്നത് സഹനവും, സഹിഷ്ണതയുമുള്ളവരുടെ ആര്‍ജ്ജവമാണ്. കാര്യങ്ങള്‍ കേട്ടുകഴിഞ്ഞ് പ്രതികരിക്കുക. ഓരോ വാക്കിലും ഓരോ വികാരം ഉറങ്ങുന്നു. ഉറങ്ങുന്ന മനസ്സുകള്‍ക്ക് ഉത്തെജമാകുന്ന വാക്കുകളുമായ് സംവേദിക്കാം. വാക്കുകള്‍ക്ക് സൂര്യ പ്രഭയെക്കളും ഉര്‍ജ്ജമുണ്ടാകുന്നു. പ്രയോഗിക്കേണ്ട സമയങ്ങളില്‍ മാത്രം പ്രയോഗിക്കുക. പ്രയോഗം ഉപയോഗമാക്കുക. ഉപയോഗം ഉപചാരമാക്കാതെ ഉര്‍ജ്ജമാക്കുക. ചിന്തകള്‍ക്ക് അന്ത്യമുണ്ടാകില്ല, ആഗ്രഹങ്ങള്‍ക്കും. മാനവ ജന്മങ്ങള്‍ക്ക് അന്ത്യമുണ്ട്. മാനവ ചിന്തകള്‍ ജീവിച്ചുകൊണ്ടിരിക്കും തലമുറകള്‍ കൈമാറി കൈമാറി .. ഓരോ കൈമാറ്റത്തിലും നഷ്ടങ്ങള്‍ സംഭവിക്കുന്നു . പരിപ്രവര്‍ത്തവും . മഹാരദന്മാര്‍ പറഞ്ഞുവെച്ച മഹത് വചനങ്ങള്‍ കാലഘട്ടത്തിന്‍റെ ദൂരത്തിനിപ്പുറവും ശരിയെന്ന് അനുഭവപ്പെടുമ്പോള്‍ നമ്മുടെ വളര്‍ച്ച ആ തലങ്ങളില്‍ ഉണ്ടൈട്ടില്ല എന്നല്ലേ മനസ്സിലാകേണ്ടത്. വളര്‍ച്ചയില്ലാത്ത ഒരു സമൂഹമാണ് ഇന്നും നിലനില്‍ക്കുന്നത് എന്നതാണ് സത്യം. കാലചക്രം തിരിയുന്നത...

ഓര്‍ക്കുവാന്‍ ഒരു ജന്മദിനം . പി .ടി .ചാക്കോ.

Image
ഏപ്രില്‍ - 19. ആദ്യ പ്രതിപക്ഷ നേതാവിന്‍റെ ജന്മദിനം . പ്രതിപക്ഷ നേതാവ് എന്ന വാക്കിന് അര്‍ദ്ധതലങ്ങള്‍ നല്‍കിയത് സഖ : വി . എസ് . ആയിരിക്കും . എന്നാലും ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവിനെ എങ്ങനെ മറക്കാനാകും , വിമോചന സമരം നടത്തിലൂടെ കേരളത്തിലെ ആദ്യത്തെ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ചയാള്‍ എന്നാകും ഞാനോര്‍ക്കുക . എന്നാലും അദ്ദേഹത്തിന്‍റെ കഴിവിലും , അറിവിലും ബഹുമാനപുരസ്കരം ഓര്‍ക്കുന്നു . ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല മറ്റു രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പിന്തുടരാവുന്ന നല്ല മൂല്യങ്ങള്‍ ഉള്ള വ്യക്തിയായിരുന്നു . ഇതുപോലുള്ള നേതാക്കള്‍ ഉണ്ടായിരുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം . ( അപശ്രുതികള്‍ മറക്കാം കേരളമല്ലേ .). ലാലു .കടയ്ക്കല്‍ . ********************************************* (കടപ്പാട് :വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. ) " കേരളത്തിലെ പ്രശസ്തനായ കോൺഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോ. വിമോചന സമരത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്, സംസ്ഥാന ആഭ്യന്തര മന്ത്രി, എ.ഐ.സി.സി അംഗം, ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയംഗം, ലോക്‌സഭാം...

ദു:ഖവെള്ളിയാഴ്ച .

Image
ഒരു നൊമ്പരത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ .. പരമ കാരുണ്യവാനായ കര്‍ത്താവിന് ഒരു കത്ത് . പാപഭാരം സ്വയം ചുമന്ന് പാപികള്‍ക്ക് പാപമോചനം കൊടുത്ത ദൈവപുത്രന്‍റെ ഓര്‍മ്മ പുതുക്കല്‍ . അവസാന അത്താഴവും കഴിഞ്ഞ് പത്ത് വെള്ളി കാശിന് ഒറ്റികൊടുത്ത യുദാസ് " നെയും ഓര്‍ക്കുന്ന ദിവസ്സം . യുദാസ്സ് "  ഇന്നും ഇവിടെ ജീവിക്കുന്നു . ഒരു രൂപമാറ്റവും ഇല്ലാതെ .. കര്‍ത്താവേ അങ്ങാണ് ഭാഗ്യവാന്‍ . ഇവുള്ളവര്‍ എത്ര കുരുശുകള്‍ ചുമക്കുന്നു . എത്ര എത്ര യുദാസുമാര്‍ ദിനവും നമ്മെ ഒറ്റികൊടുക്കുന്നു. അതും അതെ " വെള്ളി കാശിനായ് " അതിലും അങ്ങയുടെ പാത പിന്തിടരുന്നവര്‍ ഉള്ളത് അങ്ങയുടെ ശരീരത്തില്‍ തറച്ച ആണിയുടെ വേദനയോളം വേദനാജനകമാണ് . എന്തെല്ലാം നാടകങ്ങള്‍ , നാട്യങ്ങള്‍ . അഭിനയ ചക്രവര്‍ത്തിമാര്‍ തകര്‍ത്താടുമ്പോള്‍ നഷ്ടമാകുന്ന മാനവികതയും ,മനുഷ്വത്വവും അങ്ങയുടെ സദ്‌ഭാവനയെ സ്നേഹവായ്പ്പോടെ ഉറ്റുനോക്കുന്നു . ഇവിടെ ജനങ്ങളെ പുഴുക്കളെ പോലെ ശവം തിന്നിളാക്കി ആരെല്ലാമോ മാറ്റുന്നു . വിഷം ഭക്ഷിക്കുവാന്‍ നല്‍കി രോഗികളാക്കി മാറ്റുന്നു . അങ്ങനെ അങ്ങനെ എങ്ങും പാപികള്‍ മാത്രം ബാക്കിയാകുന്നു . പുണ്യം ചെയ്ത് അ...

മാര്‍ച്ച്‌ - 19 . സഖ: ഇ .എം .എസ് . ചരമവാര്‍ഷികം .

Image
സഖാവ് ഇ . എം . എസ് . ഓര്‍മ്മകളിലെ വിപ്ലവ തീജ്വാല . ഒരായിരം രക്തവര്‍ണ്ണ പൂക്കളാല്‍ സ്മരണാഞ്ജലി .... സഖാവ് കേരളത്തിലെ പാര്‍ട്ടിയുടെ ജീവാത്മാവും , മാര്‍ഗ്ഗ ദര്‍ ശിയും , നവോത്ഥാന പ്രസ്ഥാനത്തിന് താങ്ങും തണലുമേകി കേരളത്തെ പുരോഗമന സാക്ഷര സമ്പൂര്‍ണ്ണമായ തലത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നവോത്ഥാനനായകന്‍ . കേരള ചരിത്രം ഇ .എം , എസ്സിനെ മാറ്റി നിര്‍ത്തി എഴുതുവാന്‍ ആകില്ല . അത്രകണ്ട് കേരളത്തിന്‍റെ ഓരോ മേഘലയിലും നിര്‍ണ്ണായക മുദ്രപതിച്ച വ്യക്തിയാണ് . ലോകത്തില്‍ ആദ്യമായി ഒരു ജനകീയ തിരഞ്ഞെടുപ്പിലൂടെ കമ്യുണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച സഖാവ് . കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായ് . കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ താത്വകാചാര്യന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ നയിക്കുന്നതോടൊപ്പം , കേരളത്തിലെ സാംസ്കാരിക , സാമൂഹിക, മണ്ഡലങ്ങളില്‍ സഖാവിന്‍റെ ചിന്തകളില്‍ കൂടി സാമൂഹിക അപചയങ്ങള്‍ എതിരെ ജനകീയ ചര്‍ച്ചകള്‍ക്ക് വേദിയോരിക്കി പുതിയ മാനങ്ങള്‍ നല്‍കുന്നതിലും അവ ജനനന്മയ്ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രയോഗിക്കുന്നതില്‍ അസാമാന്യ പാടവും ഉണ്ടായിരുന്ന ബുദ്ധിജീവിയായ് അറിയപ്പെട്ടിരിന...

ഇനി വാനപ്രസ്ഥമോ ? . !!

Image
രാഹുല്‍ ദ്രാവിഡും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി . എന്നും രാജക്കമാന്‍ അങ്ങനെയായിരുന്നു . സല്‍ഭരണത്തിന് ശേഷം രാജ്യത്തിനും യുവരാജവിനും നേടിയതെല്ലാം നല്‍കി യാത്രയാകും . അതെ ക്രിക്കറ്റ് എന്ന ഭാരതീയന്‍റെ വികാരങ്ങളുടെയും , അഭിമാനത്തിന്‍റെയും രാജ്യം ഭരിച്ചിരുന്ന . ചെറുത്തുനില്‍പ്പിന്‍റെ " വന്‍ മതില്‍ " രാഹുല്‍ ദ്രാവി ഡ അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു . ആദരീണീയ വ്യക്തിത്വം . മാസ്മരികയില്‍ ഇളകാത്ത ചുവടുമായി ഒരറ്റം കാത്തുപോന്ന കരുത്തനായ പടനായകന്‍ . മാസ്മരികമായ ഷോര്‍ട്ട്കളില്‍ കൂടി ക്രിക്കറ്റിന്‍റെ സൌന്ദര്യം അസ്വാതകരില്‍ എത്തിച്ച ഭാരതത്തിന്‍റെ ഈ " വന്‍മതിലിനെ" ആദരവോടെ യാത്രയാക്കാം . എത്ര മനോഹരങ്ങള്‍ ആയിരുന്നു രാഹുല്‍ ദ്രവിഡി ന്‍റെ ഷോര്‍ട്ട്കള്‍ , എന്നുമോര്‍ക്കാന്‍ അനവധി മനോഹരങ്ങളായ ഇന്നിഗ്സ്സുകള്‍ . ആകാംഷാ ഭരിതമായ എത്രയോ ക്യാച്ചുകള്‍ . കളിയുടെ മനോഹാരിത നഷ്ടമാകാതെ മെല്ലെ കളിയിലൂടെ വിജയവും , സമനിലകളും , ദ്രാവിഡ ക്രിസ്സില്‍ ഉണ്ടാകുമ്പോള്‍ അവസാന നിമിഷം വരെയും എതിരാളികള്‍ക്ക് ഉല്‍ക്കണ്ടയും ആശങ്കയും നല്‍കുവാന്‍ കഴിയുമായിരുന്നു . ടെസ്റ്റിലും , ഏ...

മാര്‍ച്ച്‌ -3 .(കുംഭം - 19 ) കടയ്ക്കല്‍ ദേവിയുടെ നക്ഷത്രമായ തിരുവാതിര ,

Image
ക്ഷേത്രത്തെ കുറിച്ച് , കേരളത്തില്‍ പ്രസിദ്ധമായതും കൊല്ലം ജില്ലയിലെ പുരാതനമായ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നുമാണ് കടയ്ക്കല്‍ ശ്രീ:ഭദ്രകാളി ക്ഷേത്രം . കടയ്ക്കല്‍ എന്ന പേര് ഈ ഗ്രാമത്തിനുണ്ടായത് കടയ്ക്കലമ്മയുടെ ത്രിപ്പാദങ്ങളില്‍ അമര്‍ന്ന നാടെന്ന അര്‍ദ്ധത്തിലാണ് . കടയ്ക്കല്‍ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ പ്രധാന ഉത്സവമാണ് കടയ്ക്കല്‍ തിരുവാതിര . കുംഭമാസ്സത്തിലെ തിരുവാതിര കടയ്ക്കല്‍ തമ്പുരാട്ടിയുടെ തിരുനാളാണ് . കുത്തിയോട്ടവും , ശില്‍പ്പസുന്ദരമായ എടുപ്പ്കുതിരകളും , നാടാകെ എത്തുന്ന വിവിധങ്ങളായ കെട്ടുകാഴ്ചകളും , ദീപാലങ്കാരമായ കടയ്ക്കല്‍ പട്ടണവും ,  കടയ്ക്കല്‍ തിരുവാതിരയ്ക്ക് മിഴവേകുന്നു.. സ്വയംഭൂവായ കടയ്ക്കല്‍ ശ്രീ:ഭദ്രകാളിദേവി ദര്‍ശനം ,ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാധ്യമാകു . കടയ്ക്കല്‍ പൊങ്കാല ഇപ്പോള്‍ പ്രസിദ്ധമാണ് . പത്ത് ദിവസ്സം നീണ്ടു നില്‍ക്കുന്ന ഉത്സവും ഗുരുസ്സിയോടെ സമാപനം ആകുന്നു . . മാര്‍ച്ച്‌ -3 .(കുംഭം - 19 ) കടയ്ക്കല്‍ ദേവിയുടെ നക്ഷത്രമായ തിരുവാതിര , നാടിന്‍റെ മഹോത്സവമായ കടയ്ക്കല്‍ തിരുവാതിര . കടയ്ക്കല്‍ക്കാരുടെ ഒരുമയും അര്‍പ്പണബോധവും ദേവിയില്...

4 February 2012 . ലോക അര്‍ബുദ ദിനം .

Image
" :: ഒരുമിച്ചാല്‍ അത് സാധിക്കും ::"  4 February 2012 . ലോക അര്‍ബുദ ദിനം .  ഇ ങ്ങനെ ഒരു ദിനം ആവിശ്യമുണ്ടോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. പക്ഷെ ആവിശ്യമാണ് ഇന്ന് ലോകത്ത് . അല്ല നമ്മുടെ സ്വന്തം ദൈവത്തിന്‍റെ നാട്ടില്‍ പോലും എത്രയാണ് ഈ മാരക രോഗത്തിന്‍ പിടിയില്‍ . ഇത്രയും വേദന നല്‍കുന്ന മറ്റൊരു അസുഖം ഉണ്ടോ എന്ന് സംശയും ആണ് . ഈ അസുഖം രോഗിയെ പോലെ അവരുടെ കൂടെ താങ്ങായി ഉള്ളവരെയും മാനസികമായും , സാമ്പത്തികമായും ഇത്ര കണ്ട് ഇല്ലായ്മചെയ്യുന്ന ചെയ്യുന്ന അസുഖവും വേറെ ഉണ്ടാവില്ല . ഈ അസുഖത്തെ കുറിച്ച് ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ ഞാന്‍ ആളല്ല . എനിക്ക് വായിച്ചും , കണ്ടും ഉള്ള പരിചയും മാത്രം ആണുള്ളത് . ആയതിനാല്‍ സ്നേഹിതരില്‍ ഇതിനെ കുറിച്ച് പറയുവാന്‍ കഴിവുള്ളവര്‍ പറയുമെന്ന് വിശ്വസിക്കുന്നു .. അര്‍ബുദം എന്നാ വ്യാധി മലയാളിക്ക്ഒരുപക്ഷെ  പരിചിതമാകുന്നത് " എന്‍ഡോസള്‍ഫാന്‍ "എന്ന വിഷത്തില്‍ കൂടിയാകും . മാറി മാറി വന്ന ഭരണക്കാര്‍ അല്ലങ്കില്‍ അവരുടെയും മേലാളന്മാര്‍ വിതച്ചതാണ്ഒരു പരിധിവരെ . ഇന്നും കോടതിയും , കേസും ആയി അത് അങ്ങനെ തന്നെയുണ്ട്‌ . അതിലേക്ക് കടക്കുന്നില്ല . പുക...

" I Have a Dream " എനിക്ക് ഒരു സ്വപ്നമുണ്ട് .

Image
1929 , ജനുവരി - 15 . മാര്‍ട്ടിന്‍ ലൂഥര്‍  കിഗിന്റ് ജന്മദിനം .                                  " I Have a Dream "  എനിക്ക് ഒരു സ്വപ്നമുണ്ട് ....   Martin Luther King's “I Have a Dream” Speech ..  I have a dream that one day this nation will rise up and live out the true meaning of its creed: “We hold these truths to be self-evident: that all men are created equal.” I have a dream that one day on the red hills of Georgia the sons of former slaves and the sons of former slaveowners will be able to sit down together at a table of brotherhood. I have a dream that one day even the state of Mississippi, a desert state, sweltering with the heat of injustice and oppression, will be transformed into an oasis of freedom and justice. I have a dream that my four children will one day live in a nation where they will not be judged by the color of their skin but by the content of their ch...

സമര തീജ്വാലയാല്‍ വിളിച്ചമായ് പാവങ്ങളുടെ പടത്തലവന്‍ സഖാവ് : വി .എസ് .

Image
സമര തീജ്വാലയാല്‍ വിളിച്ചമായ് പാവങ്ങളുടെ പടത്തലവന്‍ സഖാവ് : വി .എസ് . ദശാബ്ദങ്ങള്‍ പിന്നിട്ട സമര ചരിത്രം എങ്ങും അടിയറവ് വച്ചിട്ടില്ലാത്ത വ്യക്തിത്വം . തൊഴിലാളികളെ സംഘടിപിക്കാന്‍ പാര്‍ട്ടി നിയോഗിച്ചപ്പോള്‍ മുന്നണിയില്‍ അണിനിരന്ന് ആശയസമരം നടത്തിയ മുന്നണി പോരാളി . അടി പതറാതെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അമൂല്യ വ്യക്തിത്വം . കറകളഞ്ഞ കാമ്യുണിസ്റുകാരാന്‍ . ജനപക്ഷത്ത് നിന്ന് ജനകീയ പ്രശ്നങ്ങളില്‍ പാര്‍ട്ടി മതില്‍ കെട്ടുകള്‍ ഭേതിച്ചുപോലും ജനങ്ങള്‍കൊപ്പം നില്‍ക്കുമ്പോള്‍ പ്രത്യയശാസ്ത്രം പുതുക്കി എഴുതുന്നു. ജനം ഒരു നേതാവ് എങ്ങനെ ആയിരിക്കണം എങ്ങനെ ഒരു ജനകീയ നേതാവ് ജീവിക്കണം എന്ന് തുറന്ന പുസ്തകമായ് നമുക്ക് കാണിച്ചു തന്ന സമര തീജ്വാലയില്‍ കുരുത്ത പുന്നപ്ര സമരനായകന്‍ സഖ: വി എസ് . ഒരു അഴിമതിക്കാരനും , സ്വജനപക്ഷവാധിയും ആണെന്ന് അഴിമതിയുടെ പാപഭാരവും പേറി അഴുകി നാറുന്ന ഭരണക്കാര്‍ കൂട്ടമായ്‌ നിന്ന് അട്ടഹസിക്കുന്നു . നമ്മുടെ നെഞ്ചില്‍ കുടിയിരിത്തിയ പ്രിയ നേതാവിനെ കുറിച്ച് ഇത്തരം കെട്ടി ചമച്ച കഥകള്‍ മേനിയുമ്പോള്‍ കേട്ടില്ല എന്ന് ചിന്തിക്കാന്‍ കഴിയില്ലല്ലോ .. ചങ്കില്‍ കുത്തിയാല്‍ വേദനിക്ക...