വീക്ഷണങ്ങളുടെ നിരീക്ഷണങ്ങള്‍.
വീക്ഷണങ്ങളുടെ നിരീക്ഷണങ്ങള്‍., വായിക്കാം വെറുതെ വായിക്കാം.
ശിക്ഷകള്‍ അക്ഷമരുടെ ആയുധമാണ്.
ക്ഷോഭം നാശത്തിന്റെ സ്നേഹിതനനും.
കേള്‍ക്കുക എന്നത്
സഹനവും, സഹിഷ്ണതയുമുള്ളവരുടെ ആര്‍ജ്ജവമാണ്.
കാര്യങ്ങള്‍ കേട്ടുകഴിഞ്ഞ് പ്രതികരിക്കുക. ഓരോ വാക്കിലും ഓരോ വികാരം ഉറങ്ങുന്നു. ഉറങ്ങുന്ന മനസ്സുകള്‍ക്ക് ഉത്തെജമാകുന്ന വാക്കുകളുമായ് സംവേദിക്കാം. വാക്കുകള്‍ക്ക് സൂര്യ പ്രഭയെക്കളും ഉര്‍ജ്ജമുണ്ടാകുന്നു. പ്രയോഗിക്കേണ്ട സമയങ്ങളില്‍ മാത്രം പ്രയോഗിക്കുക. പ്രയോഗം ഉപയോഗമാക്കുക. ഉപയോഗം ഉപചാരമാക്കാതെ ഉര്ജ്ജമാക്കുക. ചിന്തകള്‍ക്ക് അന്ത്യമുണ്ടാകില്ല, ആഗ്രഹങ്ങള്‍ക്കും. മാനവ ജന്മങ്ങള്‍ക്ക് അന്ത്യമുണ്ട്. മാനവ ചിന്തകള്‍ ജീവിച്ചുകൊണ്ടിരിക്കും തലമുറകള്‍ കൈമാറി കൈമാറി .. ഓരോ കൈമാറ്റത്തിലും നഷ്ടങ്ങള്‍ സംഭവിക്കുന്നു . പരിപ്രവര്ത്തവും . മഹാരദന്മാര്‍ പറഞ്ഞുവെച്ച മഹത് വചനങ്ങള്‍ കാലഘട്ടത്തിന്റെ ദൂരത്തിനിപ്പുറവും ശരിയെന്ന് അനുഭവപ്പെടുമ്പോള്‍ നമ്മുടെ വളര്‍ച്ച ആ തലങ്ങളില്‍ ഉണ്ടൈട്ടില്ല എന്നല്ലേ മനസ്സിലാകേണ്ടത്. വളര്‍ച്ചയില്ലാത്ത ഒരു സമൂഹമാണ് ഇന്നും നിലനില്‍ക്കുന്നത് എന്നതാണ് സത്യം. കാലചക്രം തിരിയുന്നത് ഭൌതികമായ് തുടങ്ങിയ സ്ഥലത്തേയ്ക്ക് ഉള്ള യാത്രയാണ് ശാരീരികമായ് വളര്‍ന്ന് കൊഴിഞ്ഞു പോകുന്ന ജീവികളായ് നമ്മള് മാറിപ്പോയിരിക്കുന്നു. നമ്മുക്ക് ശേഷവും ബാക്കിയാകുന്ന നമ്മുടെ കര്‍മ്മങ്ങളെയും, പ്രവര്‍ത്തിയാല്‍ ലഭിക്കുന്ന നന്മകളെയും വരും യാത്രക്കാര്‍ക്കായ് വെളിച്ചമായ് ഉപേക്ഷിച്ച് യാത്രയാകാം. മിന്നാമിന്നുകള്‍ പിന്നെലെയ്ക്ക് വിളിച്ചം തെളിക്കുന്നപോലെ മുന്നിലെയ്ക്കുള്ള യാത്രയ്ക്ക് പിന്നിലേയ്ക്ക് വെളിച്ചമെകാം . നല്ല ചിന്തകളും , നല്ല വാക്കുകളുമായ് , രാമായണ മാസ്സത്തെയും , പരിശുദ്ധ റംമദാനെയും വരവേല്‍ക്കാം .. അന്ത്യമില്ലാത്ത ചിന്തകളുമായ് അന്ത്യം വരെയും യാത്രചെയ്യാം. അന്ത്യത്തില്‍ അന്തിച്ചുനില്‍ക്കാതെ ശേഷിപ്പുകള്‍ ഉണ്ടെന്ന് ആശ്വസിക്കാം. ആശ്വാസം ആനന്തമാണ്. ആനന്തം ജീവിതവും.
ലാലു. കടയ്ക്കല്‍.