Posts

Showing posts with the label പക്ഷികള്‍

നുറുങ്ങുകള്‍ - 3.

Image
വെളുത്ത കൊക്കിന് കെണിയോരിക്കി ......... കറുത്ത മനസ്സുമായ് ഒരുവന്‍ കാവലിരിന്നു .... ചുവന്ന രക്തം തേടി അലഞ്ഞ ചെന്നായ്ക്കള്‍ , ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞ് പണിതുടങ്ങി .

വവ്വാലുകള്‍ ,

Image
ഞാന്‍ കണ്ട കാഴ്ചയിലൂടെ , വായിച്ച അറിവിലൂടെ , ഒരു സ്വയവ്യാഖ്യാനം . മുത്തശ്ശിക്കഥകളില്‍ പ്രേത പിശാചുക്കളുടെ തോഴനായ്‌ കേട്ട് തുടങ്ങിയതാണ്‌ വവ്വാലുകള്‍ . പിന്നെ ചുറ്റമ്പലത്തില്‍ അമ്മയുടെ കൈ പിടിച്ച് നടന്നപ്പോള്‍ ആലില്‍ മുകളില്‍ തലകീഴായ് കിടക്കുന്ന വവ്വാലുകള്‍ അത്ഭുതമായിരുന്നു . അമ്പലത്തിലെ വെടി ശബ്ദത്തില്‍ പറന്നുയരുന്ന വവ്വാലുകളെ അമ്മയുടെ കൈ മുറുകെ പിടിച്ച് സാരിക്ക് ഉള്ളില്‍ ഒതുങ്ങി തലമാത്രം പുറത്താക്കി പേടിയോടെ നോക്കി . സന്ധ്യാസമയും വാഴകൂമ്പില്‍ ന ിന്ന് തേന്‍ ഉറ്റിക്കുടിക്കാന്‍ എത്തുന്ന വവ്വാല്‍ അകലകഴ്ചയായ് , ഒരു ദിവസ്സം ഇവനെ ഒന്ന് പിടിക്കണം എന്നായി ചിന്ത . മുള്‍ ചെടിവെട്ടി കെണി വച്ച് പലനാള്‍ കാത്തിരിന്നു ഒരു ദിവസ്സം അടിച്ചിട്ടു ചിറകുകളില്‍ സുക്ഷിരമായ് പറക്കനാകാതെ കിടന്ന വവ്വാല്‍ ആദ്യമായ് തൊട്ടുനോക്കി പഞ്ഞി പോലുള്ള രോമം എലിയോ , ചെന്നയുടെയോ പോലുള്ള മുഖവും നീണ്ട പല്ലുകളും , പാളപോലുള്ള മൃദുലമായ ചിറകുകളും . കടിക്കും അമ്മയുടെ വിളി പിന്തിരിപ്പിച്ചപ്പോഴും പ്രേതങ്ങളുടെ കൂട്ടുകാരനോടുള്ള പേടി മാറി . ചങ്ങാതിമാര്‍ക്കൊപ്പം പാറമടയില്‍ ചൂട്ടുകെട്ടുമായ് വവ്വാലുകളെ വേട്ടയാടല്‍ ആയി പിന്നെ...