സത്യമേവ : ജയതേ :


പ്രിയ മിത്രങ്ങളെ ,

വളരെ അശ്വസ്തമാക്കിയ ദ്രിശ്യ വിരുന്നയിരിന്നു അമീര്‍ ഖാന്‍ അനുഭവിച്ച് അവതരിപ്പിക്കുന്ന സത്യമേവ : ജയതേ : മറ്റു ദ്രിശ്യ മാധ്യമ പരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാര്യ കാരണ പരിഹാര സഹിതം അവതരിപ്പിക്കുന്നു എന്നതാണ് എന്നെ ആകര്‍ഷിച്ചത്. കഴിഞ്ഞ ദിവസ്സം ഒരു മിത്രത്തിന്‍റെ പ്രേരണയാല്‍ കാണാന്‍ ഇടയായ പരിപാടിയാണ് ." Old Age - Sunset Years, Sunshine Life "

നമ്മള്‍ ഭാരതീയര്‍ മാതാ- പിതാക്കളെ എത്ര സ്നേഹ ബഹുമാനത്തോടെ ആണ് സംരക്ഷിക്കുന്നത്. ഭാരതീയ സംസ്കാരം തന്നെ മാതാ - പിതാ - ഗുരു -ദൈവം. എന്ന തത്വത്തില്‍ അതിഷ്ടിതമാണ്. പക്ഷെ നമുക്ക് ആ പാരമ്പര്യം എത്രമാത്രം നഷ്ടമായി എന്നതിന് വലിയ ഒരു ഉദാഹരണമായി ഈ പരിപാടി അനുഭവപെട്ടു. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കുന്ന/  ആക്കുന്ന  പുത്തന്‍ സംസ്കാര സന്തതികള്‍ ധാരാളമുണ്ട്. അവരെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടും ഉണ്ട്. പക്ഷെ അതിനുമപ്പുറം അവരെ പെരുവഴിയില്‍ ഉപേക്ഷിക്കുകയും, ദേവാലയങ്ങളില്‍ ഉപേക്ഷിക്കുകയും , ട്രെയിനിലും മറ്റ് വാഹനങ്ങളിലും കയറ്റി അയക്കുന്നതും കേള്‍ക്കുന്നുണ്ട്. ഇവിടെ വൃദ്ധരായ മാതാപിതാക്കളെ കൊന്നുകളയുന്ന ഒരു സമൂഹവും നമ്മുടെ ഭാരതത്തില്‍ ഉണ്ട് എന്നത് ദുഖകരവും, ലജ്ജകരവുമായ സംഭവമായി അനുഭവപ്പെട്ടു.

എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു. എന്തുകൊണ്ട് അധികാരികള്‍ കണ്ണടയ്ക്കുന്നു, എവിടെയാണ് പുത്തന്‍ തലമുറയ്ക്ക് പിഴയ്ക്കുന്നത്. അവര്‍ ഒരിക്കലും വൃദ്ധരാകില്ല എന്ന മിഥ്യാദാരണയാണോ അതോ ലോകത്തിന്‍റെ പാച്ചിലിന് ഒപ്പമെത്താന്‍ ഉറ്റവരെയും, ഉടയവരെയും വിട്ട് പുതിയ നക്ഷത്രങ്ങളാകാന്‍ ഒടുകയാണോ. ഇവിടെയും അവര്‍ക്ക് മക്കളുണ്ടാകുമ്പോള്‍ വാത്സല്യ പൂര്‍വ്വം പരിലാളിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നുമുണ്ട്.

വൃദ്ധജനങ്ങള്‍ ഓരോരുത്തരം വൃദ്ധതയിലെയ്ക്ക് യാത്രചെയ്യുന്ന ഓരോരുത്തരം അവര്‍ക്ക് അവസാന കാലം വരെ ഒരു നേരത്തെ ഭക്ഷണത്തിന് സ്വന്തം മക്കളെയും ആശ്രയിക്കേണ്ട ഗതിവരാത്ത രീതിയില്‍ തങ്ങളുടെ ശക്തിയുടെ കാലത്ത് സമ്പാതിച്ച സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം അനുഭവങ്ങള്‍ ഒരു പരിധിവരെ ഉണ്ടാകാതിരിക്കാന്‍ സഹായകമാകും. മകളെ ആവോളം സ്നേഹവും , കഴിവതും വിദ്യാഭ്യാസവും , ആരോഗ്യവും നല്‍കി വളര്‍ത്തുക സമ്പാത്യം അവരുടെ കര്‍ത്തവ്യമായി മാറ്റുക. അതാകും ഇത്തരം സംഭവങ്ങളില്‍ കുറയുവാന്‍ സഹായകം.

ഈ വീഡിയോ സമയംപോലെ കാണുക . ഇങ്ങനെ നമുക്ക്‌ വരില്ലാ എന്ന് ആശ്വസിക്കുമ്പോള്‍ നമ്മളോട് കൂടി വരാതിരിക്കാനും ശ്രദ്ദിക്കാം. എല്ലാം സത്യമാകില്ല എങ്കിലും എല്ലാം കള്ളവുമല്ല. യാഥാര്‍ത്യങ്ങള്‍ എപ്പോഴും ആശ്വാസകാരവും, ദ്രിശ്യസുഖവും ആകണമെന്നില്ല.

സത്യമേവ: ജയതേ:  കര്‍മ്മങ്ങളില്‍ സത്യം എപ്പോഴും ഉണ്ടാകട്ടെ... സ്വപ്നം ആണെങ്കിലും....

ലാലു. കടയ്ക്കല്‍..

വീഡിയോ  ലിങ്ക് :
http://www.youtube.com/watch?v=EcZ2O_6HhxY&feature=context-vrec

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..