മദ്യനിരോദനം കേരളത്തില്‍ ..




പറയാതെ വയ്യ.

അഭിനന്ദനങ്ങള്‍.. നേതാക്കളെ ..


കേരളം മദ്യവിമുക്തമാകുക എന്നത് അത്യന്തം സന്തോഷം നല്‍കുന്ന കാര്യമാണ്. അതിനെ സ്വമനസ്സാലെ പിന്താങ്ങുന്നു. കേരളം ഇന്ന് കാണുന്ന മൂല്യച്ചുതിക്ക് പ്രധാനകാരണം മദ്യവും, മദ്യസംസ്കാരവും ആണെന്ന് ലവലേശം സംശയമില്ലാതെ പറയുവാന്‍ കഴിയും. മുതിര്‍ന്നവരെയും അച്ഛനമ്മമാരെയും, അമ്മപെങ്ങന്മാരേയും തിരിച്ചറിയാത്ത ഉത്മാദലഹിരിയിലെയ്ക്ക് കേരള യുവത്വത്തെ പിടിച്ച് നടത്തിയതില്‍ മദ്യസംസ്കാരം പ്രധാനസ്ഥാനമാണ് വഹിച്ചത്. കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രത്യക്ഷമായ് മദ്യം നിര്‍ണ്ണായകസ്ഥാനം വഹിക്കുന്നു.

പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായ് അനുസരണയോടെ കിളിവാതലിന് മുമ്പില്‍ വരിനില്‍ക്കുന്ന പുരുഷാരം കൊടിയുടെ, ജാതിയുടെ, സ്ഥാനമാനങ്ങളുടെ, വര്‍ണ്ണത്തിന്‍റെ നിറവ്യത്യസങ്ങള്‍ക്ക് അതീതമായ സമത്വമാണ്. അവരുടെ മനസ്സില്‍ ഒരേയൊരു ചിന്തമാത്രമാണ്. കുപ്പി കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെയൊരു ഓട്ടമാണ്. അത് അകത്താക്കിക്കഴിഞ്ഞാല്‍ മാത്രം കിട്ടുന്ന സമാദാനം. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണസംവിധാനങ്ങളും, അധികാരദ്രുവീകരണവും. ഒരു കുപ്പിയുണ്ടായാല്‍ എന്തും നടത്തുവാന്‍ കഴിയുമെന്ന് അഹന്തയുള്ള ഒരുകൂട്ടം ചെറുപ്പക്കാര്‍. അവരുടെ അവിചാരിത ഇരകളാകുന്ന ചില പാവ്വം ജന്മങ്ങള്‍. കേരളത്തില്‍ മദ്യം വരുത്തുന്ന ദുരന്തങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. മനസമാദാനം നഷ്ടമായ സ്ത്രീവര്‍ഗ്ഗം അവരുടെ മനസ്സ് മരവിച്ചു പോയിരിക്കുന്നു. ഒന്ന് ആലോചിച്ചു നോക്ക്. അച്ഛന്‍ മദ്യപാനിയായിരുന്നു സന്ധ്യയ്ക്ക് അച്ഛനെ ഭയന്ന് കഴിച്ചുകൂട്ടുന്ന ബാല്യം. ഭര്‍ത്താവിന്റെ മദ്യാസക്തിയില്‍ ദാമ്പത്യം എന്ന ഉരാക്കുടുക്കില്‍ കുരുങ്ങി മനസമാദാനം നഷ്ടമായ കൌമാരം, മകന്‍റെ മദ്യലഹരിയുടെ അക്രമങ്ങളില്‍ അതിക്രമങ്ങളില്‍ പകച്ചുപോയ വാര്‍ദ്ധക്യം. എത്ര ദുര്‍ഘടമാണ് ഒരു സ്ത്രീ ജന്മം ഈ കാലഘട്ടത്തില്‍. പുരുഷന്‍ ഉത്മാദലഹരിയില്‍ സമചിത്തത നഷ്ടമായ് അര്‍ദ്ധബോധാവസ്ഥയില്‍ ഇവയൊക്കെ ചിന്തിക്കുവാന്‍ എവിടെയാണ് സമയം.

ദുരിതങ്ങളുടെ, ദുരന്തങ്ങളുടെ ചങ്ങാതിയാണ് മദ്യം. മയക്കുമരുന്നുകളും ഉള്‍പ്പെട്ട ലഹരിപദാര്‍ത്ഥങ്ങള്‍. മുമ്പ് ശ്രീമാന്‍ ആന്റണി മദ്യനിരോദനം കൊണ്ട് വന്നിരിന്നു. വേണ്ടപോലെ വിജയിച്ചില്ല. പക്ഷെ ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല സമൂഹം മുഴുവനായ് ഇതിനായ് പരിശ്രമിക്കണം. മറ്റൊരാളെ പിന്തിരിപ്പിക്കുന്നതിലും എളുപ്പം സ്വയം പിന്തിരിയുന്നതാണ്. അങ്ങനെ ഓരോരുത്തരം സ്വയം പിന്‍വാങ്ങുമ്പോള്‍ ഈ വിപത്ത് ഒരു പരിധിവരെ ഇല്ലാതാകും. അതിനായ് ശ്രമിക്കാം.


ചിലരുടെ വിമര്‍ശനങ്ങള്‍ ഇത് വാജ്യമദ്യലോബിക്ക് വളരുവാനുള്ള അവസരം ഉണ്ടാക്കലാണ് എന്നതാണ്. അവര്‍ വളര്‍ന്നോട്ടെ വന്‍ മദ്യദുരന്തങ്ങള്‍ ഉണ്ടാകട്ടെ. മരണം ഓരോ കുപ്പി മദ്യത്തിലും വട്ടമിട്ടു പറക്കട്ടെ. കുടിക്കുന്നവര്‍ക്ക് തോന്നണം തങ്ങള്‍ മരണമാണ് അകത്താക്കുന്നത് എന്ന്. ആ ഭയം അവനില്‍ ലഹരിയുടെ ചങ്ങാത്തം ഉപേക്ഷിക്കുവാന്‍ ചിലപ്പോള്‍ സഹായകമാകാം. നിയമം ഉണ്ടാകട്ടെ നിയമലംഘനരെ നിയമ പാലകര്‍ നോക്കിക്കോട്ടേ. അവരുടെ കീശയും നിറയട്ടെ .. ഇടയ്ക്കിടയ്ക്ക് ആണത്തമുള്ള ഒരു ഉദ്യോഗസ്ഥന്‍ വരും അവന്‍ ഒന്ന് കലക്കിതെളിയിക്കും. ഈ ലോകത്ത് എല്ലാവരും അഴിമതിക്കാര്‍ അല്ലല്ലോ ...

വി എം സുധീരന്‍ എന്ന ധീരനായ നേതാവിന്‍റെ പിടിവാശിയും, ഉമ്മന്‍ ചാണ്ടി എന്ന സൂത്രക്കാരനായ രാഷ്ട്രീയ നേതാവിന്‍റെ പ്രതിപ്രവര്‍ത്തനവും ചിത്രത്തില്‍ നിന്നുപോലും മറഞ്ഞുപോയ രമേശ്‌ചെന്നിത്തലയും യു ഡി എഫിലെ മറ്റു ഘടക കക്ഷികളും ഇങ്ങനെ മത്സരബുദ്ധിയോടെ തുടര്‍ന്നും പ്രവര്‍ത്തിച്ചാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ സുഗമമായ്‌ നടത്തുവാന്‍ സാധിക്കും. ഇത്തരം പരസ്പര വാശികള്‍ സമൂഹത്തിന് നന്മനല്‍കുന്നത് ആണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ കൊടിയുടെ വര്‍ണ്ണ വ്യത്യാസത്തിന് അതീതമായ ഒരു സന്തോഷമുണ്ട്... വിജയങ്ങള്‍ ആശംസിക്കുന്നു ...

കേരള രാഷ്ട്രീയത്തില്‍ സമൂലമായ ഒരു മാറ്റമാകും ഈ മദ്യനയം കൊണ്ടുവരുന്നത്. അധികാരചെരിപ്പോരുകളില്‍ പരസ്പരം മത്സരിച്ചപ്പോള്‍ പൊതു സമൂഹത്തിന് ലഭിച്ചത് പകരം വയ്ക്കുവാനാകാത്ത ഓണസമ്മാനമാണ്. അടുത്ത പത്ത് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായ് മദ്യനിരോധനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. പ്രതീക്ഷകള്‍ ആണല്ലോ മനുഷ്യന് ജീവിക്കാനുള്ള ഉത്തേജനം നല്‍കുന്നത്. ഇത്തരം ജനങ്ങള്‍ക്ക്‌ ആശ്വാസവും മന:സമാദാനവും നല്‍കുന്ന നിയമ ഭേദഗതികളെ പിന്താങ്ങാം. പ്രഘ്യാപനങ്ങള്‍ എത്രകണ്ട് പ്രവര്‍ത്തനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കാം എന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങള്‍. ഇത്രയെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞതില്‍ പരിശ്രമിച്ച മുഖ്യമന്ത്രിയെയും, വി എം സുധീരനെയും, മറ്റു നേതാക്കളെയും കൂടുതല്‍ ചികഞ്ഞു നോക്കാതെ അഭിനന്ദിക്കാം...

ആശംസകള്‍.

ലാലു. കടയ്ക്കല്‍.

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..