സ്വാതന്ത്രദിനാശംസകള്‍..
ആയിരമായിരം മഹാരഥന്മാരുടെ ആശയും അഭിലാക്ഷവും, ജീവനും ജീവിതവും കൊണ്ട് പരമപവിത്രമായ ഇന്ത്യയുടെ സ്വാതന്ത്രദിനം ഏതാനും " നരാധമാന്മാരുടെ വീക്ഷണവചനങ്ങളാല്‍ " നാമെന്തിന് മലീനിസ്സമാക്കണം. അവര്‍ക്ക് അത് പറയുവാന്‍ അവസരം ഉണ്ടായത് ഇത്തരം രാജ്യസ്നേഹികളുടെ ജീവത്യാഗം കൊണ്ടാണ്. നമ്മുടെ നാട്ടില്‍ സഖാ:വിജയന്‍ പറഞ്ഞപോലെ " കുലം കുത്തികള്‍ " ഇവരാണ് മഹാത്മാവിനെ ചോദ്യം ചെയ്ത നികൃഷ്ടജീവികള്‍ ....
ഭാരതത്തിന് ഒരു സംസ്കാരവും പൈതൃകവും ഉണ്ട് എന്ന് ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടത് അത്യവിശ്യകതയാണ്. ഉദാഹരണത്തിന് എനിക്ക് അച്ഛനുണ്ടായിരിന്നു പക്ഷെ മരണപ്പെട്ടു എന്നതും ഞാന്‍ തന്തയില്ലത്തവനാണ് എന്നതും രണ്ടും രണ്ടാണ് എന്നാണ് എന്‍റെ വിശ്വാസം. അതുപോലെയാണ് നമ്മുടെ പൈത്രിക സംസ്കാരവും. ആര്‍ഷഭാരതസംസ്കാരം നിലനിന്നിരുന്നു കാലത്തിന്‍റെ തേരോട്ടത്തില്‍ വിസ്മ്രിതിയിലായ്, കൂടെ നൂറ്റാണ്ടുകള്‍ നമ്മെ അടിമകളായ് ഭരിച്ച വിദേശിയര്‍ അടിച്ചേല്‍പ്പിച്ച സംസ്കാരവും നമ്മെ തലതാഴ്ത്തി ജീവിക്കാന്‍ പഠിപ്പിച്ചു. പക്ഷെ നമ്മുടെ ജീനുകള്‍ ഇപ്പോഴും ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ബാക്കിപത്രമാണ്. അതിനാലാകും പ്രപഞ്ചത്തിന്‍റെ സകല കോണിലും തൂണിലും തുരുമ്പിലും ഭാരതീയനെ ഇന്നും കാണാന്‍ കഴിയുന്നത്.
നമ്മുടെ സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ ഇന്നും കണ്ടെടുത്തു കൊണ്ടിരിക്കുന്നു. അവ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു നമ്മുടെ പൂര്‍വ്വികര്‍ എത്ര മഹാരഥന്മാര്‍ ആയിരുന്നെന്ന്. അതിനെക്കുറിച്ച് ഇന്ന് ഗവേഷണങ്ങള്‍ നടത്തുന്നവര്‍ ഒരു പ്രത്യേഗകൊടിയുടെ കീഴിലുള്ളവര്‍ ആയിരിക്കാം പക്ഷെ മറ്റു കൊടിക്കാര്‍ എന്തുകൊണ്ട് ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചില്ല. അവര്‍ മനുഷ്യനെ ഉണര്‍ത്താന്‍ ശ്രമിച്ചില്ല. മനുഷ്യന്‍റെ പൊതുവായ ഒരു സ്വഭാവസവിശേഷതയായ് പറയുന്നത് അവന്‍ എന്തും സഹിക്കും തന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്‌താല്‍ ആരോടാണെലും പ്രതികരിക്കും. ഈ സവിശേഷത തിരിച്ചറിയുന്നവര്‍ അതൊഴികെ എന്തും പറയും.
നിങ്ങള്‍ ഓരോരുത്തരെയും പോലെ ഞാനും എന്‍റെ നാടിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്‍റെ നാടിന് സ്വാതന്ത്രം നേടുവാന്‍ ജീവന്‍ നല്‍കിയ ധീര ദേശാഭിമാനികളെ ആദരവോടെ സ്മരിക്കുന്നു. പേരറിയാത്ത ആ നൊമ്പരങ്ങളെ സ്വാതന്ത്രസമര സേനാനികളെ നിങ്ങള്‍ക്ക് എന്‍റെ പ്രണാമം.