ദു:ഖവെള്ളിയാഴ്ച .

ഒരു നൊമ്പരത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ ..


പരമ കാരുണ്യവാനായ കര്‍ത്താവിന് ഒരു കത്ത് .

പാപഭാരം സ്വയം ചുമന്ന് പാപികള്‍ക്ക് പാപമോചനം കൊടുത്ത ദൈവപുത്രന്‍റെ ഓര്‍മ്മ പുതുക്കല്‍ . അവസാന അത്താഴവും കഴിഞ്ഞ് പത്ത് വെള്ളി കാശിന് ഒറ്റികൊടുത്ത യുദാസ് " നെയും ഓര്‍ക്കുന്ന ദിവസ്സം .

യുദാസ്സ് "  ഇന്നും ഇവിടെ ജീവിക്കുന്നു . ഒരു രൂപമാറ്റവും ഇല്ലാതെ .. കര്‍ത്താവേ അങ്ങാണ് ഭാഗ്യവാന്‍ . ഇവുള്ളവര്‍ എത്ര കുരുശുകള്‍ ചുമക്കുന്നു . എത്ര എത്ര യുദാസുമാര്‍ ദിനവും നമ്മെ ഒറ്റികൊടുക്കുന്നു. അതും അതെ " വെള്ളി കാശിനായ് " അതിലും അങ്ങയുടെ പാത പിന്തിടരുന്നവര്‍ ഉള്ളത് അങ്ങയുടെ ശരീരത്തില്‍ തറച്ച ആണിയുടെ വേദനയോളം വേദനാജനകമാണ് . എന്തെല്ലാം നാടകങ്ങള്‍ , നാട്യങ്ങള്‍ . അഭിനയ ചക്രവര്‍ത്തിമാര്‍ തകര്‍ത്താടുമ്പോള്‍ നഷ്ടമാകുന്ന മാനവികതയും ,മനുഷ്വത്വവും അങ്ങയുടെ സദ്‌ഭാവനയെ സ്നേഹവായ്പ്പോടെ ഉറ്റുനോക്കുന്നു . ഇവിടെ ജനങ്ങളെ പുഴുക്കളെ പോലെ ശവം തിന്നിളാക്കി ആരെല്ലാമോ മാറ്റുന്നു . വിഷം ഭക്ഷിക്കുവാന്‍ നല്‍കി രോഗികളാക്കി മാറ്റുന്നു . അങ്ങനെ അങ്ങനെ എങ്ങും പാപികള്‍ മാത്രം ബാക്കിയാകുന്നു . പുണ്യം ചെയ്ത് അങ്ങയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ മറ്റെന്തെല്ലാമോ പ്രചരിപ്പിക്കുന്നു . യുദാസ് " നിന്നെയും കുറ്റം പറയുവാന്‍ കഴിയില്ല .ആ പത്ത് വെള്ളികാശ് ഇന്നും എന്തെല്ലാം ചെയ്യിപ്പിക്കുന്നു . യുദാസിന്‍റെ  പിന്മുറക്കാര്‍ അമ്മപെങ്ങന്മാരേയും , സ്വന്തം നാടിനെയും , സമൂഹത്തെയും , സമുദായത്തെയും ഒറ്റികൊടുക്കുന്നു . ഇവിടെ പാപത്തിന്‍റെ കുരുശു ചുമക്കാന്‍ വിധിക്കപ്പെട്ടവര്‍ അങ്ങയെ പോലെ കുറ്റം കണ്ടെത്താന്‍ കഴിയാത്ത ജനങ്ങളും . 

ഇനിയും ഇത്തരം മുള്‍കിരീടങ്ങള്‍ ചുമക്കുവാന്‍ മാത്രം വിധിക്കപെട്ട ജനങ്ങളോട് ഒപ്പം എന്നും പരമ കാരുണ്യവാനായ കര്‍ത്താവേ ... അങ്ങും ഉണ്ടാകും എന്നറിയാം . കാരണം എന്നും പീഡിതര്‍ക്ക്  സ്വാന്തനമായ് അങ്ങ് ഉണ്ടായിരുന്നല്ലോ . പാപഭാരം സ്വയം കഴുകി , മാനവികതയും , മനുഷ്വത്വവും കൈമുതലായുള്ള ഒരു തലമുറ ഉയര്‍ന്നെഴുന്നെല്‍ക്കുമെന്നും  . അവിടെ പത്ത് വെള്ളി കാശിന് വില്‍ക്കപെടാത്ത സദ്‌ഭാവനയുടെ പ്രതീകമായ് മുള്‍കിരീടം അഴുച്ചുവച്ച ദൈവപുത്രന്മാരും ഉണ്ടാകുമെന്നും . പ്രതീക്ഷയോടെ വിശ്വസിക്കാം ... വിശ്വാസം അതാണല്ലോ ജീവിതത്തിന് ദീപ്തമായ പ്രകാശം നല്‍കുന്നത് .

നന്മയെ സ്തുതിക്കാം ... നല്ലത് ചിന്തിക്കാം , നന്നായി ജീവിക്കാം ..

പ്രതീകങ്ങള്‍ എല്ലാം പ്രതീക്ഷകളാണ് . നന്മയുടെ പ്രതീക്ഷ .

ലാലു . കടയ്ക്കല്‍ .

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..