സമര തീജ്വാലയാല്‍ വിളിച്ചമായ് പാവങ്ങളുടെ പടത്തലവന് സഖാവ് : വി .എസ് .
സമര തീജ്വാലയാല്‍ വിളിച്ചമായ് പാവങ്ങളുടെ പടത്തലവന് സഖാവ് : വി .എസ് .
ദശാബ്ദങ്ങള്‍ പിന്നിട്ട സമര ചരിത്രം എങ്ങും അടിയറവ് വച്ചിട്ടില്ലാത്ത വ്യക്തിത്വം . തൊഴിലാളികളെ സംഘടിപിക്കാന്‍ പാര്‍ട്ടി നിയോഗിച്ചപ്പോള്‍ മുന്നണിയില്‍ അണിനിരന്ന് ആശയസമരം നടത്തിയ മുന്നണി പോരാളി . അടി പതറാതെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അമൂല്യ വ്യക്തിത്വം . കറകളഞ്ഞ കാമ്യുണിസ്റുകാരാന് . ജനപക്ഷത്ത് നിന്ന് ജനകീയ പ്രശ്നങ്ങളില്‍ പാര്‍ട്ടി മതില് കെട്ടുകള്‍ ഭേതിച്ചുപോലും ജനങ്ങള്കൊപ്പം നില്ക്കുമ്പോള് പ്രത്യയശാസ്ത്രം പുതുക്കി എഴുതുന്നു. ജനം ഒരു നേതാവ് എങ്ങനെ ആയിരിക്കണം എങ്ങനെ ഒരു ജനകീയ നേതാവ് ജീവിക്കണം എന്ന് തുറന്ന പുസ്തകമായ് നമുക്ക് കാണിച്ചു തന്ന സമര തീജ്വാലയില്‍ കുരുത്ത പുന്നപ്ര സമരനായകന് സഖ: വി എസ് . ഒരു അഴിമതിക്കാരനും , സ്വജനപക്ഷവാധിയും ആണെന്ന് അഴിമതിയുടെ പാപഭാരവും പേറി അഴുകി നാറുന്ന ഭരണക്കാര്‍ കൂട്ടമായ് നിന്ന് അട്ടഹസിക്കുന്നു . നമ്മുടെ നെഞ്ചില്‍ കുടിയിരിത്തിയ പ്രിയ നേതാവിനെ കുറിച്ച് ഇത്തരം കെട്ടി ചമച്ച കഥകള്‍ മേനിയുമ്പോള് കേട്ടില്ല എന്ന് ചിന്തിക്കാന്‍ കഴിയില്ലല്ലോ .. ചങ്കില് കുത്തിയാല്‍ വേദനിക്കും . വേദനിക്കണം അല്ലങ്കില്‍ നാം മനുഷ്യന് അല്ലാതെയാകും അവരെ പോലെ രണ്ട് വോട്ടിനുവണ്ടി ആരെയും അവര്‍ ആരായാലും തള്ളിപ്പറയുകയും, കൂട്ടി യോചിപ്പിക്കുകയും , അതിനുശേഷം മുഴുവനായ് വിഴുങ്ങുകയും ചെയ്യുന്ന അസ്ഥിത്വം എന്ത് എന്ന് അറിയാത്ത കോമരങ്ങള്‍ പിടച്ചു വിടുന്ന വാക്കുകള്‍ കേരള ജനത. സക്ഷരാരും ചിന്തകള്‍ അടിയറവ് വച്ചിട്ടില്ലാത്ത പ്രബുധരുമായ മനുഷ്യ സ്നേഹികള്‍ മനസ്സിലാക്കും . മനസ്സിലാക്കണം ..
സഖ : വി എസ് . പ്രസ്ഥാനത്തിന് അകത്തും പുറത്തും ആതികായകനായി വളര്‍ന്ന ജനനായകനാണ് . ഇവിടെ ഭരണ വര്ഗ്ഗത്തിന്റ്റ് മനസ്സിളകുന്നത് കസേര കുലുങ്ങുന്നു എന്ന തിരിച്ചറിവാണ് . " പിറവം " പിറവികാണാതെ കേട്ട് കെട്ടിക്കും എന്ന തിരിച്ചറിവ് അവരെ വി എസ്സിന് എതിരെ തിരിയാന്‍ പ്രേരിപ്പിച്ചു . കൂട്ടിന് സല്സ്വഭാവികളായ ഭരണ പക്ഷത്തെ പ്രമുഖര്‍ , ആ പേരുകള്‍ പറയില്ല അവര്‍ അത്ര മഹാന്മാര് ആണ് . സ്ത്രീത്വം എന്നാല്‍ എത്രയും പരിപാപനമാണ് എന്ന് കരുതുന്ന മഹാന്മാര് ഉണ്ട് . അഴിമതി എന്ന് കേട്ടാല്‍ കുട്ടികളെ പോലെ അന്താളിച്ചു നില്ക്കുന്നപരിശുദ്ധന് ഉണ്ട് . ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത മാരക രോഗമുള്ള വിദുഷികന്മാര് കുടുംബമായ് ഉണ്ട് . അങ്ങനെ മഹത് വ്യക്തികളാല്‍ സമ്പുഷ്ടമായ സര്‍ക്കാരിനെ നയിക്കുന്നവര്‍ എത്രയും അല്ലെ ചെയ്തുള്ളൂ എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു . വി എസ്സിനെ പോലുള്ള ഒരാളെ എതിരിടുമ്പോള്‍ കുറച്ചുകൂടി മൂര്‍ച്ചയുള്ള ആയുധം കരുതണ്ടേ അതും ഒരു കാമ്യുണിസ്ടുകാരാനെനേരിടുമ്
അഴിമതിയുടെയും , കേടുകാര്യസ്തയുടെയും , സ്വജനപക്ഷപാദത്തിനും, പീഡന പരമ്പരകളിലൂടെയും പേരെടുത്ത ഒരു കൂട്ടം ആളുകള്‍ ഒത്തോരോമിച്ചു പടനയിച്ചാല്‍ തകരുന്നതാണ് വി യെസ്സിന്റ്റ് പ്രതിച്ഛായ എന്ന് ധരിച്ചാല്‍ ഏത് ലോകത്താണ് മനുഷ്യാ താങ്കള്‍ ജീവിക്കുന്നത് . വി എസ് കുടിയിരിക്കുന്നത് ജനങ്ങളുടെ മനസാക്ഷി കൂട്ടിനുള്ളില്‍ ആണ് . മാനവികതയുടെ ,മനുഷ്യത്വത്തിന്റ്റ്, പ്രതീകമായ് . പാവങ്ങളുടെ കണ്ണീര് ഒപ്പാന്‍ അവര്‍ക്ക് ആശ്വാസമാകാന്‍ അവരില്‍ ഒരാളായ് അവര്‍ക്കൊപ്പം നില്ക്കാന് വി എസ്സും , അദ്ദേഹത്തിന്റ് ശക്തിയും താങ്ങും തണലുമായ പാര്‍ട്ടിയും അല്ലാതെ ആരാണ് ഉള്ളത് . നിങ്ങള്‍ കപട വാദങ്ങളും , ആരോപണങ്ങളുമായ് ആവനാഴിയിലെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി വരിക . എവിടെ ജന ലക്ഷങ്ങളുടെ ശക്തിയും ആയി ജനനായകന് വിരിമാറുമായ് കാത്ത് നില്കുന്നു . പോരാട്ടം ജീവരക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന . പുന്നപ്രസമരനായകന് . ഒരു മഹാപ്രസ്ഥാനത്തിന്റ്റ് പടത്തലവന് കാലിടറാതെ കാരിരുമ്പിന് കരുത്തോടെ അടിയുറച്ചു നില്കുന്നു . ഭയമാണ് നിങ്ങള്‍ക്ക് ഭയും . കപട ആധാര്ശവും അണിഞ്ഞു പാവങ്ങളുടെ ചോര കുടിക്കുന്ന നിങ്ങള്‍ക്ക് സാധാരണ ജനത്തിനെ ഭയമാണ് .
സഖാവേ .. നയിച്ചാലും അങ്ങയുടെ പാദകള്ക്ക് ദ്രിടത നല്കാന് , ആശയങ്ങള്‍ക്ക് മാനം നല്കാന് , വീക്ഷണങ്ങള്‍ക്ക് അര്‍ദ്ധം നല്കാന് അവസാന ശ്വാസം വരെയും വഴി പിഴക്കാതെ കൂടെയുണ്ടാകും . കാമ്യുണിസ്സം ജീവവായുവാണ് . ജീവവായു നിലച്ചാല്‍ പിന്നെ ജീവനില്ലാതാകും . സഖ : വി എസ് . വികാരങ്ങള്‍ക്കും അപ്പുറം മനസ്സില്‍ കുടിയിരിക്കുന്ന മഹാനായ കമ്യുനിസ്ടു നേതാവ്. സഖാവിന് ആയിരം ആയിരം വിപ്ളവാഭിവാദനങ്ങള് . ലാല്‍ സലാം .
ലാലു കടയ്ക്കല്‍
Comments
Post a Comment