സഖാവ് ഇ . എം . എസ് . ഓര്‍മ്മകളിലെ വിപ്ലവ തീജ്വാല . ഒരായിരം രക്തവര്‍ണ്ണ പൂക്കളാല്‍ സ്മരണാഞ്ജലി .... സഖാവ് കേരളത്തിലെ പാര്‍ട്ടിയുടെ ജീവാത്മാവും , മാര്‍ഗ്ഗ ദര് ശിയും , നവോത്ഥാന പ്രസ്ഥാനത്തിന് താങ്ങും തണലുമേകി കേരളത്തെ പുരോഗമന സാക്ഷര സമ്പൂര്‍ണ്ണമായ തലത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നവോത്ഥാനനായകന്‍ . കേരള ചരിത്രം ഇ .എം , എസ്സിനെ മാറ്റി നിര്‍ത്തി എഴുതുവാന്‍ ആകില്ല . അത്രകണ്ട് കേരളത്തിന്റെ ഓരോ മേഘലയിലും നിര്‍ണ്ണായക മുദ്രപതിച്ച വ്യക്തിയാണ് . ലോകത്തില്‍ ആദ്യമായി ഒരു ജനകീയ തിരഞ്ഞെടുപ്പിലൂടെ കമ്യുണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച സഖാവ് . കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായ് . കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ താത്വകാചാര്യന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ നയിക്കുന്നതോടൊപ്പം , കേരളത്തിലെ സാംസ്കാരിക , സാമൂഹിക, മണ്ഡലങ്ങളില്‍ സഖാവിന്റെ ചിന്തകളില്‍ കൂടി സാമൂഹിക അപചയങ്ങള്‍ എതിരെ ജനകീയ ചര്‍ച്ചകള്‍ക്ക് വേദിയോരിക്കി പുതിയ മാനങ്ങള്‍ നല്‍കുന്നതിലും അവ ജനനന്മയ്ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രയോഗിക്കുന്നതില്‍ അസാമാന്യ പാടവും ഉണ്ടായിരുന്ന ബുദ്ധിജീവിയായ് അറിയപ്പെട്ടിരിന...