Posts

സഖ:സി.കെ.ചന്ദ്രപ്പന്‍ അന്തരിച്ചു .22-03-2012.

Image
സഖ:സി.കെ.ചന്ദ്രപ്പന്‍ അന്തരിച്ചു .  നഷ്ടമായത്  കര്‍മ്മനിരതനായ  സഖാവിനെ ... നഷ്ടങ്ങള്‍ എല്ലാം വിലപെട്ടതാണ് . അതും മാനവികത കൈമുതലാക്കി സംശുദ്ധ രാഷ്ട്രീയും നയിക്കുന്ന ജനകീയ നേതാക്കള്‍ ആകുമ്പോള്‍ നഷ്ടം നാടിനും , പ്രസ്ഥാനത്തിനും കൂടിയാണ് . പാവങ്ങളുടെ വേദന അറിയുന്ന സൌമ്യശാന്ത മനസ്സുള്ള സഖ: ചന്ദ്രപ്പനെ പോലുള്ള ഒരാള്‍ C.P.I - പോലുള്ള ഒരു പ്രസ്ഥാനത്തി ന്‍റെ തലപ്പത്ത് വന്നപ്പോള്‍ പ്രത്യാശയും , പ്രതീക്ഷയും ഏറെയായിരുന്നു . ഇന്ത്യയില്‍ പ്രത്യേഗിച്ച് കേരളത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിന്‍റെ നേര്‍ ചിത്രമായി കാണാവുന്ന ചുരുക്കം രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായിരുന്ന പാര്‍ട്ടിയെ മൂല്യച്ചുതി വരാതെ കാലത്തിന്‍റെ കുത്തൊഴിക്കില്‍ നയിക്കുക എന്നത് ഏതൊരു ഇടതുപക്ഷ കമ്യുണിസ്റ്റ് പാര്‍ട്ടിയെയും പോലെ അത്യന്തം ജാഗ്രത നല്‍കേണ്ട കാര്യവുമായിരുന്നു . അതില്‍ വിജയിക്കുവാന്‍ കഴിഞ്ഞു എന്നത് സഖാവില്‍ കാണുന്ന നേതൃപാടവമായി കാണാവുന്നതാണ് . സഖ:സി .കെ .ചന്ദ്രപ്പന്‍റെ വിയോഗം C.P.I - എന്ന പാര്‍ട്ടിയ്ക്കും അപ്പുറം കേരളത്തിന്‍റെ നഷ്ടമാകുന്നത് സഖാവിന്‍റെ അര്‍പ്പണബോധവും , സംശുദ്ധരാഷ്ട്രീയ പ്രവര്‍ത്തനവും ആ...

മാര്‍ച്ച്‌ - 19 . സഖ: ഇ .എം .എസ് . ചരമവാര്‍ഷികം .

Image
സഖാവ് ഇ . എം . എസ് . ഓര്‍മ്മകളിലെ വിപ്ലവ തീജ്വാല . ഒരായിരം രക്തവര്‍ണ്ണ പൂക്കളാല്‍ സ്മരണാഞ്ജലി .... സഖാവ് കേരളത്തിലെ പാര്‍ട്ടിയുടെ ജീവാത്മാവും , മാര്‍ഗ്ഗ ദര്‍ ശിയും , നവോത്ഥാന പ്രസ്ഥാനത്തിന് താങ്ങും തണലുമേകി കേരളത്തെ പുരോഗമന സാക്ഷര സമ്പൂര്‍ണ്ണമായ തലത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നവോത്ഥാനനായകന്‍ . കേരള ചരിത്രം ഇ .എം , എസ്സിനെ മാറ്റി നിര്‍ത്തി എഴുതുവാന്‍ ആകില്ല . അത്രകണ്ട് കേരളത്തിന്‍റെ ഓരോ മേഘലയിലും നിര്‍ണ്ണായക മുദ്രപതിച്ച വ്യക്തിയാണ് . ലോകത്തില്‍ ആദ്യമായി ഒരു ജനകീയ തിരഞ്ഞെടുപ്പിലൂടെ കമ്യുണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച സഖാവ് . കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായ് . കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ താത്വകാചാര്യന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ നയിക്കുന്നതോടൊപ്പം , കേരളത്തിലെ സാംസ്കാരിക , സാമൂഹിക, മണ്ഡലങ്ങളില്‍ സഖാവിന്‍റെ ചിന്തകളില്‍ കൂടി സാമൂഹിക അപചയങ്ങള്‍ എതിരെ ജനകീയ ചര്‍ച്ചകള്‍ക്ക് വേദിയോരിക്കി പുതിയ മാനങ്ങള്‍ നല്‍കുന്നതിലും അവ ജനനന്മയ്ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രയോഗിക്കുന്നതില്‍ അസാമാന്യ പാടവും ഉണ്ടായിരുന്ന ബുദ്ധിജീവിയായ് അറിയപ്പെട്ടിരിന...

ഇനി വാനപ്രസ്ഥമോ ? . !!

Image
രാഹുല്‍ ദ്രാവിഡും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി . എന്നും രാജക്കമാന്‍ അങ്ങനെയായിരുന്നു . സല്‍ഭരണത്തിന് ശേഷം രാജ്യത്തിനും യുവരാജവിനും നേടിയതെല്ലാം നല്‍കി യാത്രയാകും . അതെ ക്രിക്കറ്റ് എന്ന ഭാരതീയന്‍റെ വികാരങ്ങളുടെയും , അഭിമാനത്തിന്‍റെയും രാജ്യം ഭരിച്ചിരുന്ന . ചെറുത്തുനില്‍പ്പിന്‍റെ " വന്‍ മതില്‍ " രാഹുല്‍ ദ്രാവി ഡ അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു . ആദരീണീയ വ്യക്തിത്വം . മാസ്മരികയില്‍ ഇളകാത്ത ചുവടുമായി ഒരറ്റം കാത്തുപോന്ന കരുത്തനായ പടനായകന്‍ . മാസ്മരികമായ ഷോര്‍ട്ട്കളില്‍ കൂടി ക്രിക്കറ്റിന്‍റെ സൌന്ദര്യം അസ്വാതകരില്‍ എത്തിച്ച ഭാരതത്തിന്‍റെ ഈ " വന്‍മതിലിനെ" ആദരവോടെ യാത്രയാക്കാം . എത്ര മനോഹരങ്ങള്‍ ആയിരുന്നു രാഹുല്‍ ദ്രവിഡി ന്‍റെ ഷോര്‍ട്ട്കള്‍ , എന്നുമോര്‍ക്കാന്‍ അനവധി മനോഹരങ്ങളായ ഇന്നിഗ്സ്സുകള്‍ . ആകാംഷാ ഭരിതമായ എത്രയോ ക്യാച്ചുകള്‍ . കളിയുടെ മനോഹാരിത നഷ്ടമാകാതെ മെല്ലെ കളിയിലൂടെ വിജയവും , സമനിലകളും , ദ്രാവിഡ ക്രിസ്സില്‍ ഉണ്ടാകുമ്പോള്‍ അവസാന നിമിഷം വരെയും എതിരാളികള്‍ക്ക് ഉല്‍ക്കണ്ടയും ആശങ്കയും നല്‍കുവാന്‍ കഴിയുമായിരുന്നു . ടെസ്റ്റിലും , ഏ...

മാര്‍ച്ച്‌ -3 .(കുംഭം - 19 ) കടയ്ക്കല്‍ ദേവിയുടെ നക്ഷത്രമായ തിരുവാതിര ,

Image
ക്ഷേത്രത്തെ കുറിച്ച് , കേരളത്തില്‍ പ്രസിദ്ധമായതും കൊല്ലം ജില്ലയിലെ പുരാതനമായ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നുമാണ് കടയ്ക്കല്‍ ശ്രീ:ഭദ്രകാളി ക്ഷേത്രം . കടയ്ക്കല്‍ എന്ന പേര് ഈ ഗ്രാമത്തിനുണ്ടായത് കടയ്ക്കലമ്മയുടെ ത്രിപ്പാദങ്ങളില്‍ അമര്‍ന്ന നാടെന്ന അര്‍ദ്ധത്തിലാണ് . കടയ്ക്കല്‍ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ പ്രധാന ഉത്സവമാണ് കടയ്ക്കല്‍ തിരുവാതിര . കുംഭമാസ്സത്തിലെ തിരുവാതിര കടയ്ക്കല്‍ തമ്പുരാട്ടിയുടെ തിരുനാളാണ് . കുത്തിയോട്ടവും , ശില്‍പ്പസുന്ദരമായ എടുപ്പ്കുതിരകളും , നാടാകെ എത്തുന്ന വിവിധങ്ങളായ കെട്ടുകാഴ്ചകളും , ദീപാലങ്കാരമായ കടയ്ക്കല്‍ പട്ടണവും ,  കടയ്ക്കല്‍ തിരുവാതിരയ്ക്ക് മിഴവേകുന്നു.. സ്വയംഭൂവായ കടയ്ക്കല്‍ ശ്രീ:ഭദ്രകാളിദേവി ദര്‍ശനം ,ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാധ്യമാകു . കടയ്ക്കല്‍ പൊങ്കാല ഇപ്പോള്‍ പ്രസിദ്ധമാണ് . പത്ത് ദിവസ്സം നീണ്ടു നില്‍ക്കുന്ന ഉത്സവും ഗുരുസ്സിയോടെ സമാപനം ആകുന്നു . . മാര്‍ച്ച്‌ -3 .(കുംഭം - 19 ) കടയ്ക്കല്‍ ദേവിയുടെ നക്ഷത്രമായ തിരുവാതിര , നാടിന്‍റെ മഹോത്സവമായ കടയ്ക്കല്‍ തിരുവാതിര . കടയ്ക്കല്‍ക്കാരുടെ ഒരുമയും അര്‍പ്പണബോധവും ദേവിയില്...

ഫെബ്രുവരി 16 . ഞരളത്ത് രാമപോതുവാളിന്‍റെ ജന്മദിനമാണ് ..

Image
" അഷ്ടപദി (സോപാന സംഗീതം ) " ഇന്ന് ഞരളത്ത് രാമപോതുവാളിന്‍റെ ജന്മദിനമാണ് .. സോപാന സംഗീതത്തിന്‍റെ കുലപതി . മലയാളിയുടെ സംഗീത അഭിരുചികളില്‍ ഒന്നായ ജനകീയ സോപാനസംഗീത രൂപത്തിന്‍റെ സൃഷ്ടാവ്. എന്നാല്‍ കലാകേരളം വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നല്‍കിയോ ? . ഇല്ല എന്നാകും ഉത്തരം . പക്ഷെ കലാകേരളം മറക്കുവാന്‍ പാടില്ലാത്ത ഒരു മഹാനായ കലാകാരനാണ് അദ്ദേഹം . ദൈവങ്ങളെ പാടി ഉണര്‍ത്തുകയും , ഉറക്കുകയും ചെയ്തിരുന്ന ഒരു ഗാനശാഖയെ പൊതുജനങ്ങള്‍ക്കും ശ്രവണമധുരമാക്കിയ ഈ കലാകാരനെ ആദരവോടെ ഓര്‍ക്കുന്നു . എനിക്ക് എന്നും മനസ്സില്‍ അടങ്ങാത്ത ആവേശമായി ഉണര്‍വായി നില്‍ക്കുന്ന അഷ്ടപതിയാണ് ദേവാസുരത്തിലെ ഒടുവില്‍ " അഭിനയിക്കുന്ന സോപാനഗാനം വളരെ ഹൃദയസ്പര്‍ശിയാണ് .. ആ ഗാനം സോപാന സംഗീതത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് പ്രേരണ നല്‍കി . ആ അന്യഷണം സോപാന സംഗീതത്തിലെ കുലപതിയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ , തിരയുവാന്‍ പ്രേരണ നല്‍കി . ജീവിതം തന്നെ സംഗീതത്തിനായി മാറ്റിവച്ച മഹാനായ ഈ കലാകാരനെ ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകും . ഓര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കിലും നാം മറക്കാന്‍ പാടില്ല . അദ്ദേഹത്തിന്...

" ഞാനും കമ്യുണിസ്റ്റാണ് "

Image
ലാല്‍ സലാം സഖാക്കളെ !! പ്രത്യേയശാസ്ത്രം കണക്ക് കൂട്ടുമ്പോള്‍ , അട്ടഹാസങ്ങള്‍ പുറത്ത് കേള്‍ക്കുന്നു ... ഒന്നുമറിയാതെ ഒരുകൊണില്‍ ഒറ്റയ്ക്ക് ,                          "എന്‍റെയും "  ചെങ്കൊടി പാറിപറക്കുന്നുവോ ... സ്വപ്നങ്ങളാണ് ചുവപ്പുനല്‍കുന്നത് .. ഇനിയും ചുവക്കട്ടെ രക്തവര്‍ണ്ണക്കൊടി .. പാരിലെ സ്വതന്ത്ര പറവകള്‍ക്കെല്ലാം .. പ്രതീക്ഷയെകട്ടെ രക്തവര്‍ണ്ണക്കൊടി ... ഇന്നിന്‍റെ വാക്കുകള്‍ ഇന്നലെ പറഞ്ഞ , ബൌദ്ധികശാസ്ത്രമാണ് കംമ്യുണിസ്സം, കൊണ്ടുനടക്കുന്നവര്‍ക്ക് പിഴച്ചാലും , ഒട്ടും പിഴക്കാത്ത പ്രത്യേയശാസ്ത്രം .. ജീവവായുവായ് എന്നിലലിഞ്ഞത് .. ജീവാത്മായായ് പരിണമിച്ചു .... മാനവിക സ്നേഹത്തിന്‍ വിത്ത്‌പാകി .. ജീവരക്തമായ് സിരകളില്‍ ഓടിടുന്നു .. പിഴച്ച ചരിത്രങ്ങള്‍ നോക്കിനില്‍ക്കുമ്പോള്‍ , വിളിച്ച് ചോദിക്കുന്നു നീ എവിടെയാണ് ... ഞാന്‍ ഇവിടെ : ആത്മാവില്‍ അഗ്നിപോലെരിയുന്ന .... ഓര്‍മ്മയില്‍ ചെങ്കൊടി പാറിപറന്നിടുന്നു. അതില്‍ ഒരു മുഖമില്ല , പിഴയ്ക്കും വാക്കില്ല , വിരിയുന്ന പൂപോലെ കൊഴുയുന്ന സ്വപ്ന...

4 February 2012 . ലോക അര്‍ബുദ ദിനം .

Image
" :: ഒരുമിച്ചാല്‍ അത് സാധിക്കും ::"  4 February 2012 . ലോക അര്‍ബുദ ദിനം .  ഇ ങ്ങനെ ഒരു ദിനം ആവിശ്യമുണ്ടോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. പക്ഷെ ആവിശ്യമാണ് ഇന്ന് ലോകത്ത് . അല്ല നമ്മുടെ സ്വന്തം ദൈവത്തിന്‍റെ നാട്ടില്‍ പോലും എത്രയാണ് ഈ മാരക രോഗത്തിന്‍ പിടിയില്‍ . ഇത്രയും വേദന നല്‍കുന്ന മറ്റൊരു അസുഖം ഉണ്ടോ എന്ന് സംശയും ആണ് . ഈ അസുഖം രോഗിയെ പോലെ അവരുടെ കൂടെ താങ്ങായി ഉള്ളവരെയും മാനസികമായും , സാമ്പത്തികമായും ഇത്ര കണ്ട് ഇല്ലായ്മചെയ്യുന്ന ചെയ്യുന്ന അസുഖവും വേറെ ഉണ്ടാവില്ല . ഈ അസുഖത്തെ കുറിച്ച് ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ ഞാന്‍ ആളല്ല . എനിക്ക് വായിച്ചും , കണ്ടും ഉള്ള പരിചയും മാത്രം ആണുള്ളത് . ആയതിനാല്‍ സ്നേഹിതരില്‍ ഇതിനെ കുറിച്ച് പറയുവാന്‍ കഴിവുള്ളവര്‍ പറയുമെന്ന് വിശ്വസിക്കുന്നു .. അര്‍ബുദം എന്നാ വ്യാധി മലയാളിക്ക്ഒരുപക്ഷെ  പരിചിതമാകുന്നത് " എന്‍ഡോസള്‍ഫാന്‍ "എന്ന വിഷത്തില്‍ കൂടിയാകും . മാറി മാറി വന്ന ഭരണക്കാര്‍ അല്ലങ്കില്‍ അവരുടെയും മേലാളന്മാര്‍ വിതച്ചതാണ്ഒരു പരിധിവരെ . ഇന്നും കോടതിയും , കേസും ആയി അത് അങ്ങനെ തന്നെയുണ്ട്‌ . അതിലേക്ക് കടക്കുന്നില്ല . പുക...