തൊട്ടാവാടി .

                                                    (Mimosa pudica flowers)

തൊട്ടാല്‍ പിണങ്ങുന്ന സുന്ദരിപൂവേ .
പുഞ്ചിരി തുകുന്നത് എന്തിനായ് ....

മോഹാലസ്യത്തിന്‍ ലാസ്യഭാവങ്ങള്‍ ,
ഇന്ദ്രസദസ്സിനും മേലെയല്ലേ ....

നമ്രശിരസ്സിയായ് ലജ്ജയിലാണ്ടാപ്പോള്‍ ,
ഭാരതസ്ത്രീത്വത്തിന്‍ ഓര്‍മ്മയുണര്‍ത്തുന്നു .

മുള്ളുകള്‍ മേനിയില്‍ കവചമാകുംമ്പോഴും ,
മാതൃഭുമിതന്‍ വിരിമാറില്‍ ചേര്‍ന്നുറങ്ങുന്നു.

സ്നേഹം . ഒരുകുഞ്ഞ് പുവായ് നല്‍കി ,

സൂര്യകിരണങ്ങള്‍ ഓര്‍മ്മയിലുണര്‍ത്തി.

കാലം നല്കിയപേര്‍ തോടാവാടി .
കാലത്തിനപ്പുറം വാടാതെ നീയും ..

ലാലു കടയ്ക്കല്‍ .

Comments

Popular posts from this blog

സഖാ:ഈ കെ.നായനാർ.EK.NAYANAR.

വവ്വാലുകള്‍ ,

സ്വാതന്ത്രദിനാശംസകള്‍..