സഖ:സി.കെ.ചന്ദ്രപ്പന്‍ അന്തരിച്ചു .22-03-2012.
സഖ:സി.കെ.ചന്ദ്രപ്പന്‍ അന്തരിച്ചു . നഷ്ടമായത് കര്‍മ്മനിരതനായ സഖാവിനെ ... നഷ്ടങ്ങള്‍ എല്ലാം വിലപെട്ടതാണ് . അതും മാനവികത കൈമുതലാക്കി സംശുദ്ധ രാഷ്ട്രീയും നയിക്കുന്ന ജനകീയ നേതാക്കള്‍ ആകുമ്പോള്‍ നഷ്ടം നാടിനും , പ്രസ്ഥാനത്തിനും കൂടിയാണ് . പാവങ്ങളുടെ വേദന അറിയുന്ന സൌമ്യശാന്ത മനസ്സുള്ള സഖ: ചന്ദ്രപ്പനെ പോലുള്ള ഒരാള്‍ C.P.I - പോലുള്ള ഒരു പ്രസ്ഥാനത്തി ന്‍റെ തലപ്പത്ത് വന്നപ്പോള്‍ പ്രത്യാശയും , പ്രതീക്ഷയും ഏറെയായിരുന്നു . ഇന്ത്യയില്‍ പ്രത്യേഗിച്ച് കേരളത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിന്‍റെ നേര്‍ ചിത്രമായി കാണാവുന്ന ചുരുക്കം രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായിരുന്ന പാര്‍ട്ടിയെ മൂല്യച്ചുതി വരാതെ കാലത്തിന്‍റെ കുത്തൊഴിക്കില്‍ നയിക്കുക എന്നത് ഏതൊരു ഇടതുപക്ഷ കമ്യുണിസ്റ്റ് പാര്‍ട്ടിയെയും പോലെ അത്യന്തം ജാഗ്രത നല്‍കേണ്ട കാര്യവുമായിരുന്നു . അതില്‍ വിജയിക്കുവാന്‍ കഴിഞ്ഞു എന്നത് സഖാവില്‍ കാണുന്ന നേതൃപാടവമായി കാണാവുന്നതാണ് . സഖ:സി .കെ .ചന്ദ്രപ്പന്‍റെ വിയോഗം C.P.I - എന്ന പാര്‍ട്ടിയ്ക്കും അപ്പുറം കേരളത്തിന്‍റെ നഷ്ടമാകുന്നത് സഖാവിന്‍റെ അര്‍പ്പണബോധവും , സംശുദ്ധരാഷ്ട്രീയ പ്രവര്‍ത്തനവും ആ...