Posts

Showing posts from 2014

മദ്യനിരോദനം കേരളത്തില്‍ ..

Image
പറയാതെ വയ്യ. അഭിനന്ദനങ്ങള്‍.. നേതാക്കളെ .. കേരളം മദ്യവിമുക്തമാകുക എന്നത് അത്യന്തം സന്തോഷം നല്‍കുന്ന കാര്യമാണ്. അതിനെ സ്വമനസ്സാലെ പിന്താങ്ങുന്നു. കേരളം ഇന്ന് കാണുന്ന മൂല്യച്ചുതിക്ക് പ്രധാനകാരണം മദ്യവും, മദ്യസംസ്കാരവും ആണെന്ന് ലവലേശം സംശയമില്ലാതെ പറയുവാന്‍ കഴിയും. മുതിര്‍ന്നവരെയും അച്ഛനമ്മമാരെയും, അമ്മപെങ്ങന്മാരേയും തിരിച്ചറിയാത്ത ഉത്മാദലഹിരിയിലെയ്ക്ക് കേരള യുവത്വത്തെ പിടിച്ച് നടത്തിയതില്‍ മദ്യസംസ്കാരം പ്രധാനസ്ഥാനമാണ് വഹിച്ചത്. കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രത്യക്ഷമായ് മദ്യം നിര്‍ണ്ണായകസ്ഥാനം വഹിക്കുന്നു. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായ് അനുസരണയോടെ കിളിവാതലിന് മുമ്പില്‍ വരിനില്‍ക്കുന്ന പുരുഷാരം കൊടിയുടെ, ജാതിയുടെ, സ്ഥാനമാനങ്ങളുടെ, വര്‍ണ്ണത്തിന്‍റെ നിറവ്യത്യസങ്ങള്‍ക്ക് അതീതമായ സമത്വമാണ്. അവരുടെ മനസ്സില്‍ ഒരേയൊരു ചിന്തമാത്രമാണ്. കുപ്പി കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെയൊരു ഓട്ടമാണ്. അത് അകത്താക്കിക്കഴിഞ്ഞാല്‍ മാത്രം കിട്ടുന്ന സമാദാനം. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണസംവിധാനങ്ങളും, അധികാരദ്രുവീകരണവും. ഒരു കുപ്പിയുണ്ടായാല്‍ എന്തും നടത്തുവാന്‍ കഴിയുമെന്ന് അഹന്തയ...

സ്വാതന്ത്രദിനാശംസകള്‍..

Image
ആയിരമായിരം മഹാരഥന്മാരുടെ ആശയും അഭിലാക്ഷവും, ജീവനും ജീവിതവും കൊണ്ട് പരമപവിത്രമായ ഇന്ത്യയുടെ സ്വാതന്ത്രദിനം ഏതാനും " നരാധമാന്മാരുടെ വീക്ഷണവചനങ്ങളാല്‍ " നാമെന്തിന് മലീനിസ്സമാക്കണം. അവര്‍ക്ക് അത് പറയുവാന്‍ അവസരം ഉണ്ടായത ് ഇത്തരം രാജ്യസ്നേഹികളുടെ ജീവത്യാഗം കൊണ്ടാണ്. നമ്മുടെ നാട്ടില്‍ സഖാ:വിജയന്‍ പറഞ്ഞപോലെ " കുലം കുത്തികള്‍ " ഇവരാണ് മഹാത്മാവിനെ ചോദ്യം ചെയ്ത നികൃഷ്ടജീവികള്‍ .... ഭാരതത്തിന്‌ ഒരു സംസ്കാരവും പൈതൃകവും ഉണ്ട് എന്ന് ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടത് അത്യവിശ്യകതയാണ്. ഉദാഹരണത്തിന് എനിക്ക് അച്ഛനുണ്ടായിരിന്നു പക്ഷെ മരണപ്പെട്ടു എന്നതും ഞാന്‍ തന്തയില്ലത്തവനാണ് എന്നതും രണ്ടും രണ്ടാണ് എന്നാണ് എന്‍റെ വിശ്വാസം. അതുപോലെയാണ് നമ്മുടെ പൈത്രിക സംസ്കാരവും. ആര്‍ഷഭാരതസംസ്കാരം നിലനിന്നിരുന്നു കാലത്തിന്‍റെ തേരോട്ടത്തില്‍ വിസ്മ്രിതിയിലായ്, കൂടെ നൂറ്റാണ്ടുകള്‍ നമ്മെ അടിമകളായ്‌ ഭരിച്ച വിദേശിയര്‍ അടിച്ചേല്‍പ്പിച്ച സംസ്കാരവും നമ്മെ തലതാഴ്ത്തി ജീവിക്കാന്‍ പഠിപ്പിച്ചു. പക്ഷെ നമ്മുടെ ജീനുകള്‍ ഇപ്പോഴും ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ബാക്കിപത്രമാണ്. അതിനാലാകും പ്രപഞ്ചത്തിന്‍റെ സകല കോണിലും തൂണില...

സഖാ:ഈ കെ.നായനാർ.EK.NAYANAR.

Image
  മെയ്‌ 19. സഖാ:ഈ കെ.നായനാർ  ചരമദിനം. പ്രത്യേയശാസ്ത്രത്തിനുമപ്പുറം മനുഷ്യനെ ഹൃദയം കൊണ്ട് സ്നേഹിച്ചമഹാമനസ്കൻ. സഖാ: ഈ കെ.നായനാർ.പ്രസ്ഥാനത്തെ പ്രാണനേക്കാളേറെ സ്നേഹിച്ച സഖാവിന്റെ ഓർമ്മദിവസ്സം. ഇന്നും കാതിൽ മുഴങ്ങുന്ന ശബ്ദം അവസാനമായ് ലിഫറ്റിൽ കയറും മുമ്പ് കൈവീശി പറഞ്ഞ വാക്കുകൾ  ...  ഹാ ലാൽസലാം ... ലാൽസലാം ...

കാലത്തിനൊപ്പം മനസ്സിനെ പാകപ്പെടുത്തണം,

Image
അങ്ങനെ അതും തീരുമാനമായി. മത്സരിച്ചവരുടെ ടെൻഷൻ മാറികിട്ടി. ഇനി വോട്ടുചെയ്തവരുടെ ടെൻഷൻ തുടങ്ങി. നാനാത്വത്തിൽ ഏകത്വവും, മതനിരപെക്ഷക ഇന്ത്യയും, തിളങ്ങുന്ന ഇന്ത്യയും, പാവപ്പെട്ടവന്റെ കൂടെയുണ്ടായിരുന്ന കൈയും, മൂന്നാം മുന്നണിയും, പ്രാദേശിക നാട്ടുരാജ്യങ്ങളും ഒക്കെ ഓർമ്മയായ്. പഴമക്കാരുടെ ഒരു ചൊല്ല് ഓർമ്മവരുന്നു. "നിധിയറയുടെ താക്കോൽ എപ്പോഴും കള്ളനെ ഏൽപ്പിക്കണം" അത് സുരക്ഷിതമായിരിക്കും, അതുപോലെ മതേതരം പ്രസംഗിച്ചുകൊണ്ട് മതതീവ്രവാദം വളർത്തിയ ഭരണക്കാരിൽ നിന്ന് മതവാദിയെന്ന് ഒരുകൂട്ടർ പഠിപ്പിച്ച ഈ മഹാമനുഷ്യൻ ചിലപ്പോൾ ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി ആയിരിക്കാം. ആശിക്കാം. ഭാവുകങ്ങൾ നേരാം. 

ബാറുകളുടെ നിലവാരത്തകർച്ച

ബാറുകളുടെ നിലവാരത്തകർച്ചയിൽ പരിഭവിക്കുന്ന ഭരണക്കാരും, മതമേലാളന്മാരും, രാഷ്ട്രീയ പ്രമുഖരും , "പ്രതി"പക്ഷവും,തഥാ: നാരായണപരമ്പരരാജവംശവും... ജനങ്ങളുടെ നിലവാര തകർച്ചയിൽ ആർക്കും പരാതിയുമില്ല പരിഭവവുമില്ല. ജീവിതനിലവാരം തകർന്നിട്ട് കാലങ്ങളായി. ജീവിച്ചിരുന്ന സകലമത ദൈവങ്ങളും കേൾക്കാൻ പറയുകയാണ്‌ ഇനി "ഇവറ്റകളെ " നിങ്ങളെ ഏൽപ്പിക്കുന്നു.. ഇവരൊക്കെ വേണമോ ജനങ്ങൾ വേണമോ ഒരു തീരുമാനം എടുക്കണം ... വല്ല ചുഴലിയൊ , മലവെള്ളമോ , അതല്ല ഭൂമികുലുക്കമോ എന്തായാലും വേണ്ടില്ല .. മടുത്തു ..

അഭിനന്ദനങ്ങൾ സുരാജ്‌ വെഞ്ഞാറമൂട്

Image
അങ്ങനെ നീണ്ട കാലത്തിനുശേഷം ദേശീയ പുരസ്കാരത്തിന് മൂല്യമുണ്ടായി ... ഇതിനുമുമ്പ് കിട്ടിയവർക്കും ഇനി കിട്ടുന്നവർക്കും അഭിമാനിക്കാം ... അർഹതയുടെ അലങ്കാരമാണ് ഭരത് അവാർഡ്‌ എന്ന് .. മലയാളത്തെ കളങ്കിതമല്ലതെ ഉയർത്തികാട്ടി .. ആത്മാഭിമാനത്തോടെ അഭിനന്ദനങ്ങൾ സുരാജ്‌ വെഞ്ഞാറമൂട്. ഇനി "സ്വരാജ്" വെഞ്ഞാറമൂടാണ് ... 

ഞാൻ കണ്ട കേരളം .(1)

തൊഴിലുറപ്പ്. ::::::::::::::::::::::::: പലർക്കും ആദ്യം ആദ്യം നാണമായിരിന്നു. തൻറെ അമ്മയോ , ഭാര്യയോ , പെങ്ങളോ തോളിൽ ഒരു പഴയ മണ്‍വെട്ടിയുമായി കൈയിൽ അഹാരപ്പൊതിയുമായി പറമ്പിലും റോഡരികിലും പണിയെടുക്കുന്നത് കാണുമ്പോൾ . ഒരാൾ പറഞ്ഞു പ്രവാസികൾ (ഗൾഫ്‌കാർ ) കാണുമ്പോൾ ചിരിച്ചുകൊണ്ട് പോകുമെന്ന്. മലയാളി സ്ത്രീകളെ തൂമ്പയെടുപ്പിക്കാൻ പഠിപ്പിച്ച തൊഴിലിന് രാഷ്ട്പിതാവിൻറെ നാമധേയും നൽകിയത് ചിന്തനീയമാണ്. സ്വയം തൊഴിൽ എന്ന രീതിയിൽ സ്ത്രീകൾക്ക് പ്രയോജനപ്രദമായ പദ്ധതി തന്നെയാണ് തൊഴിലുറപ്പ് . പക്ഷെ അതിന് നൽകുന്ന വേതനം , പണിയെടുക്കുന്ന സ്ഥലങ്ങൾ , പണിയെടുക്കുന്ന വ്യവസ്ഥകൾ ഇവ മനസ്സിലാക്കിയാൽ പഴമയുടെ അടിമത്വവ്യവസ്ഥിതി പുതിയ രൂപത്തിൽ ഉടലെടെത്തു എന്ന് വ്യക്തമാകും . നമ്മുടെ നാട്ടിൽ സമത്വത്തിനും ആണ്‍ -പെണ്‍ ലിഗഭേതവ്യത്യാസമില്ലാതെ ആഹോരാത്രം വാദിക്കുന്ന " സാമൂഹ്യരക്ഷകർ " ഇത് കാണാഞ്ഞതാണോ..?. നമ്മുടെ നാട്ടിൽ സാമാന്യമായി പറമ്പത്ത് പണിയെടുക്കുന്ന ഒരാളിന് നാം നൽകുന്ന കൂലി ഏറ്റവും കുറഞ്ഞത്‌ . 400/500 രൂപയാണ് .തൊഴിലുറപ്പുകാർക്കോ 150/180 വരെ ... അപ്പോൾ ആശ്വാസമായി പറയാം ആരുടെ പറമ്പിലാണോ പണിയെടുക്കുന്നത് അവർക്ക് പൈസ ...