Posts

Showing posts from July, 2012

സത്യമേവ : ജയതേ :

പ്രിയ മിത്രങ്ങളെ , വളരെ അശ്വസ്തമാക്കിയ ദ്രിശ്യ വിരുന്നയിരിന്നു അമീര്‍ ഖാന്‍ അനുഭവിച്ച് അവതരിപ്പിക്കുന്ന സത്യമേവ : ജയതേ : മറ്റു ദ്രിശ്യ മാധ്യമ പരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാര്യ കാരണ പരിഹാര സഹിതം അവതരിപ്പിക്കുന്നു എന്നതാണ് എന്നെ ആകര്‍ഷിച്ചത്. കഴിഞ്ഞ ദിവസ്സം ഒരു മിത്രത്തിന്‍റെ പ്രേരണയാല്‍ കാണാന്‍ ഇടയായ പരിപാടിയാണ് ." Old Age - Sunset Years, Sunshine Life " നമ്മള്‍ ഭാരതീയര്‍ മാതാ- പിതാക്കളെ എത്ര സ്നേഹ ബഹുമാനത്തോടെ ആണ് സംരക്ഷിക്കുന്നത്. ഭാരതീയ സംസ്കാരം തന്നെ മാതാ - പിതാ - ഗുരു -ദൈവം. എന്ന തത്വത്തില്‍ അതിഷ്ടിതമാണ്. പക്ഷെ നമുക്ക് ആ പാരമ്പര്യം എത്രമാത്രം നഷ്ടമായി എന്നതിന് വലിയ ഒരു ഉദാഹരണമായി ഈ പരിപാടി അനുഭവപെട്ടു. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കുന്ന/  ആക്കുന്ന  പുത്തന്‍ സംസ്കാര സന്തതികള്‍ ധാരാളമുണ്ട്. അവരെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടും ഉണ്ട്. പക്ഷെ അതിനുമപ്പുറം അവരെ പെരുവഴിയില്‍ ഉപേക്ഷിക്കുകയും, ദേവാലയങ്ങളില്‍ ഉപേക്ഷിക്കുകയും , ട്രെയിനിലും മറ്റ് വാഹനങ്ങളിലും കയറ്റി അയക്കുന്നതും കേള്‍ക്കുന്നുണ്ട്. ഇവിടെ വൃദ്ധരായ മാതാപിതാക്കളെ കൊന...

വി എസ്സ്.

Image
അച്ചടക്ക നടപടി ഉമ്മറത്ത് വരെയെത്തി എന്ന് ആഘോഷിക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ക്ക് ഉര്‍ജ്ജം നല്‍കി വി എസ്സ് പറയുന്നു. അച്ചടക്ക നടപടി വക വെയ്ക്കുന്ന ആളല്ല താനെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ .. ! എന്ന് .... അതെ : അടങ്ങി ഇരിക്കുന്ന ഒരാള്‍ ഒരിക്കലും കമ്യുണിസ്റ്റ് ആകില്ല. സമകാലിക തിന്മകള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ആണ് കമ്യുണിസ്റ്റ് ആകുന്നത് അതാണ്‌ വി എസ് .... വിയെസ്സും , പാര്‍ട്ടിയും എപ്പോഴും ഒരുമിച്ചു തന്നെയുണ്ടാകും. ചുവപ്പിന്‍റെ സഹയാത്രികന് ചുവപ്പന്‍ അഭിവാദനങ്ങള്‍ .

വീക്ഷണങ്ങളുടെ നിരീക്ഷണങ്ങള്‍.

Image
വീക്ഷണങ്ങളുടെ നിരീക്ഷണങ്ങള്‍.,  വായിക്കാം വെറുതെ വായിക്കാം. ശിക്ഷകള്‍ അക്ഷമരുടെ ആയുധമാണ്. ക്ഷോഭം നാശത്തിന്‍റെ സ്നേഹിതനനും. കേള്‍ക്കുക എന്നത് സഹനവും, സഹിഷ്ണതയുമുള്ളവരുടെ ആര്‍ജ്ജവമാണ്. കാര്യങ്ങള്‍ കേട്ടുകഴിഞ്ഞ് പ്രതികരിക്കുക. ഓരോ വാക്കിലും ഓരോ വികാരം ഉറങ്ങുന്നു. ഉറങ്ങുന്ന മനസ്സുകള്‍ക്ക് ഉത്തെജമാകുന്ന വാക്കുകളുമായ് സംവേദിക്കാം. വാക്കുകള്‍ക്ക് സൂര്യ പ്രഭയെക്കളും ഉര്‍ജ്ജമുണ്ടാകുന്നു. പ്രയോഗിക്കേണ്ട സമയങ്ങളില്‍ മാത്രം പ്രയോഗിക്കുക. പ്രയോഗം ഉപയോഗമാക്കുക. ഉപയോഗം ഉപചാരമാക്കാതെ ഉര്‍ജ്ജമാക്കുക. ചിന്തകള്‍ക്ക് അന്ത്യമുണ്ടാകില്ല, ആഗ്രഹങ്ങള്‍ക്കും. മാനവ ജന്മങ്ങള്‍ക്ക് അന്ത്യമുണ്ട്. മാനവ ചിന്തകള്‍ ജീവിച്ചുകൊണ്ടിരിക്കും തലമുറകള്‍ കൈമാറി കൈമാറി .. ഓരോ കൈമാറ്റത്തിലും നഷ്ടങ്ങള്‍ സംഭവിക്കുന്നു . പരിപ്രവര്‍ത്തവും . മഹാരദന്മാര്‍ പറഞ്ഞുവെച്ച മഹത് വചനങ്ങള്‍ കാലഘട്ടത്തിന്‍റെ ദൂരത്തിനിപ്പുറവും ശരിയെന്ന് അനുഭവപ്പെടുമ്പോള്‍ നമ്മുടെ വളര്‍ച്ച ആ തലങ്ങളില്‍ ഉണ്ടൈട്ടില്ല എന്നല്ലേ മനസ്സിലാകേണ്ടത്. വളര്‍ച്ചയില്ലാത്ത ഒരു സമൂഹമാണ് ഇന്നും നിലനില്‍ക്കുന്നത് എന്നതാണ് സത്യം. കാലചക്രം തിരിയുന്നത...