May-1. മേയ് ദിനം,
സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍,സംഘടിച്ച്,സംഘടിച്ച്,ശക്തരാകുവിന്‍ ... ലോക തൊഴിലാളി ദിനാശംസകള്‍ .. മേയ് ഒന്ന്, ലോകത്താകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗം സര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്. 1886 ല് അമേരിക്കയിലെ ചിക്കഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില് മരിച്ചു വീണ നൂറുകണക്കിന്ന് തൊഴിലാളികളുടെയും, ആ സമരത്തിന്ന് നേതൃത്വം കൊടുത്തുവെന്നതിന്റെ പേരില് കൊലമരത്തില് കയറേണ്ടിവന്ന പാര്സന്സ്, സ്പൈസര്,ഫിഷര്,എംഗല്സ് തുടങ്ങിയ തൊഴിലാളി നേതാക്കന്മാരുടെയും സ്മരണാര്ത്ഥം ഫെഡറിക്ക് എംഗല്സിന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്നാഷനലാണ് ഈ ദിനം സര്വ്വദേശിയ തൊഴിലാളിദിനമായി ആചരിക്കാന് തീരുമാനിച്ചത്.