ഫെബ്രുവരി 16 . ഞരളത്ത് രാമപോതുവാളിന്‍റെ ജന്മദിനമാണ് ..
" അഷ്ടപദി (സോപാന സംഗീതം ) " ഇന്ന് ഞരളത്ത് രാമപോതുവാളിന്‍റെ ജന്മദിനമാണ് .. സോപാന സംഗീതത്തിന്‍റെ കുലപതി . മലയാളിയുടെ സംഗീത അഭിരുചികളില്‍ ഒന്നായ ജനകീയ സോപാനസംഗീത രൂപത്തിന്‍റെ സൃഷ്ടാവ്. എന്നാല്‍ കലാകേരളം വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നല്‍കിയോ ? . ഇല്ല എന്നാകും ഉത്തരം . പക്ഷെ കലാകേരളം മറക്കുവാന്‍ പാടില്ലാത്ത ഒരു മഹാനായ കലാകാരനാണ് അദ്ദേഹം . ദൈവങ്ങളെ പാടി ഉണര്‍ത്തുകയും , ഉറക്കുകയും ചെയ്തിരുന്ന ഒരു ഗാനശാഖയെ പൊതുജനങ്ങള്‍ക്കും ശ്രവണമധുരമാക്കിയ ഈ കലാകാരനെ ആദരവോടെ ഓര്‍ക്കുന്നു . എനിക്ക് എന്നും മനസ്സില്‍ അടങ്ങാത്ത ആവേശമായി ഉണര്‍വായി നില്‍ക്കുന്ന അഷ്ടപതിയാണ് ദേവാസുരത്തിലെ ഒടുവില്‍ " അഭിനയിക്കുന്ന സോപാനഗാനം വളരെ ഹൃദയസ്പര്‍ശിയാണ് .. ആ ഗാനം സോപാന സംഗീതത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് പ്രേരണ നല്‍കി . ആ അന്യഷണം സോപാന സംഗീതത്തിലെ കുലപതിയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ , തിരയുവാന്‍ പ്രേരണ നല്‍കി . ജീവിതം തന്നെ സംഗീതത്തിനായി മാറ്റിവച്ച മഹാനായ ഈ കലാകാരനെ ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകും . ഓര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കിലും നാം മറക്കാന്‍ പാടില്ല . അദ്ദേഹത്തിന്...