തൊട്ടാവാടി .
( Mimosa pudica flowers) തൊട്ടാല്‍ പിണങ്ങുന്ന സുന്ദരിപൂവേ . പുഞ്ചിരി തുകുന്നത് എന്തിനായ് .... മോഹാലസ്യത്തിന്‍ ലാസ്യഭാവങ്ങള്‍ , ഇന്ദ്രസദസ്സിനും മേലെയല്ലേ .... നമ്രശിരസ്സിയായ് ലജ്ജയിലാണ്ടാപ്പോള്‍ , ഭാരതസ്ത്രീത്വത്തിന്‍ ഓര്‍മ്മയുണര്‍ത്തുന്നു . മുള്ളുകള്‍ മേനിയില്‍ കവചമാകും മ്പോഴും , മാതൃഭുമിതന്‍ വിരിമാറില്‍ ചേര്‍ന്നുറങ്ങുന്നു. സ്നേഹം . ഒരുകുഞ്ഞ് പുവായ് നല്‍കി , സൂര്യകിരണങ്ങള്‍ ഓര്‍മ്മയിലുണര്‍ത്തി. കാലം നല്കിയപേര്‍ തോടാവാടി . കാലത്തിനപ്പുറം വാടാതെ നീയും .. ലാലു കടയ്ക്കല്‍ .