പറയാതെ വയ്യ. അഭിനന്ദനങ്ങള്‍.. നേതാക്കളെ .. കേരളം മദ്യവിമുക്തമാകുക എന്നത് അത്യന്തം സന്തോഷം നല്‍കുന്ന കാര്യമാണ്. അതിനെ സ്വമനസ്സാലെ പിന്താങ്ങുന്നു. കേരളം ഇന്ന് കാണുന്ന മൂല്യച്ചുതിക്ക് പ്രധാനകാരണം മദ്യവും, മദ്യസംസ്കാരവും ആണെന്ന് ലവലേശം സംശയമില്ലാതെ പറയുവാന്‍ കഴിയും. മുതിര്‍ന്നവരെയും അച്ഛനമ്മമാരെയും, അമ്മപെങ്ങന്മാരേയും തിരിച്ചറിയാത്ത ഉത്മാദലഹിരിയിലെയ്ക്ക് കേരള യുവത്വത്തെ പിടിച്ച് നടത്തിയതില്‍ മദ്യസംസ്കാരം പ്രധാനസ്ഥാനമാണ് വഹിച്ചത്. കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രത്യക്ഷമായ് മദ്യം നിര്‍ണ്ണായകസ്ഥാനം വഹിക്കുന്നു. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായ് അനുസരണയോടെ കിളിവാതലിന് മുമ്പില്‍ വരിനില്‍ക്കുന്ന പുരുഷാരം കൊടിയുടെ, ജാതിയുടെ, സ്ഥാനമാനങ്ങളുടെ, വര്‍ണ്ണത്തിന്‍റെ നിറവ്യത്യസങ്ങള്‍ക്ക് അതീതമായ സമത്വമാണ്. അവരുടെ മനസ്സില്‍ ഒരേയൊരു ചിന്തമാത്രമാണ്. കുപ്പി കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെയൊരു ഓട്ടമാണ്. അത് അകത്താക്കിക്കഴിഞ്ഞാല്‍ മാത്രം കിട്ടുന്ന സമാദാനം. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണസംവിധാനങ്ങളും, അധികാരദ്രുവീകരണവും. ഒരു കുപ്പിയുണ്ടായാല്‍ എന്തും നടത്തുവാന്‍ കഴിയുമെന്ന് അഹന്തയ...