Posts

Showing posts from August, 2014

മദ്യനിരോദനം കേരളത്തില്‍ ..

Image
പറയാതെ വയ്യ. അഭിനന്ദനങ്ങള്‍.. നേതാക്കളെ .. കേരളം മദ്യവിമുക്തമാകുക എന്നത് അത്യന്തം സന്തോഷം നല്‍കുന്ന കാര്യമാണ്. അതിനെ സ്വമനസ്സാലെ പിന്താങ്ങുന്നു. കേരളം ഇന്ന് കാണുന്ന മൂല്യച്ചുതിക്ക് പ്രധാനകാരണം മദ്യവും, മദ്യസംസ്കാരവും ആണെന്ന് ലവലേശം സംശയമില്ലാതെ പറയുവാന്‍ കഴിയും. മുതിര്‍ന്നവരെയും അച്ഛനമ്മമാരെയും, അമ്മപെങ്ങന്മാരേയും തിരിച്ചറിയാത്ത ഉത്മാദലഹിരിയിലെയ്ക്ക് കേരള യുവത്വത്തെ പിടിച്ച് നടത്തിയതില്‍ മദ്യസംസ്കാരം പ്രധാനസ്ഥാനമാണ് വഹിച്ചത്. കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രത്യക്ഷമായ് മദ്യം നിര്‍ണ്ണായകസ്ഥാനം വഹിക്കുന്നു. പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായ് അനുസരണയോടെ കിളിവാതലിന് മുമ്പില്‍ വരിനില്‍ക്കുന്ന പുരുഷാരം കൊടിയുടെ, ജാതിയുടെ, സ്ഥാനമാനങ്ങളുടെ, വര്‍ണ്ണത്തിന്‍റെ നിറവ്യത്യസങ്ങള്‍ക്ക് അതീതമായ സമത്വമാണ്. അവരുടെ മനസ്സില്‍ ഒരേയൊരു ചിന്തമാത്രമാണ്. കുപ്പി കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെയൊരു ഓട്ടമാണ്. അത് അകത്താക്കിക്കഴിഞ്ഞാല്‍ മാത്രം കിട്ടുന്ന സമാദാനം. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണസംവിധാനങ്ങളും, അധികാരദ്രുവീകരണവും. ഒരു കുപ്പിയുണ്ടായാല്‍ എന്തും നടത്തുവാന്‍ കഴിയുമെന്ന് അഹന്തയ...

സ്വാതന്ത്രദിനാശംസകള്‍..

Image
ആയിരമായിരം മഹാരഥന്മാരുടെ ആശയും അഭിലാക്ഷവും, ജീവനും ജീവിതവും കൊണ്ട് പരമപവിത്രമായ ഇന്ത്യയുടെ സ്വാതന്ത്രദിനം ഏതാനും " നരാധമാന്മാരുടെ വീക്ഷണവചനങ്ങളാല്‍ " നാമെന്തിന് മലീനിസ്സമാക്കണം. അവര്‍ക്ക് അത് പറയുവാന്‍ അവസരം ഉണ്ടായത ് ഇത്തരം രാജ്യസ്നേഹികളുടെ ജീവത്യാഗം കൊണ്ടാണ്. നമ്മുടെ നാട്ടില്‍ സഖാ:വിജയന്‍ പറഞ്ഞപോലെ " കുലം കുത്തികള്‍ " ഇവരാണ് മഹാത്മാവിനെ ചോദ്യം ചെയ്ത നികൃഷ്ടജീവികള്‍ .... ഭാരതത്തിന്‌ ഒരു സംസ്കാരവും പൈതൃകവും ഉണ്ട് എന്ന് ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടത് അത്യവിശ്യകതയാണ്. ഉദാഹരണത്തിന് എനിക്ക് അച്ഛനുണ്ടായിരിന്നു പക്ഷെ മരണപ്പെട്ടു എന്നതും ഞാന്‍ തന്തയില്ലത്തവനാണ് എന്നതും രണ്ടും രണ്ടാണ് എന്നാണ് എന്‍റെ വിശ്വാസം. അതുപോലെയാണ് നമ്മുടെ പൈത്രിക സംസ്കാരവും. ആര്‍ഷഭാരതസംസ്കാരം നിലനിന്നിരുന്നു കാലത്തിന്‍റെ തേരോട്ടത്തില്‍ വിസ്മ്രിതിയിലായ്, കൂടെ നൂറ്റാണ്ടുകള്‍ നമ്മെ അടിമകളായ്‌ ഭരിച്ച വിദേശിയര്‍ അടിച്ചേല്‍പ്പിച്ച സംസ്കാരവും നമ്മെ തലതാഴ്ത്തി ജീവിക്കാന്‍ പഠിപ്പിച്ചു. പക്ഷെ നമ്മുടെ ജീനുകള്‍ ഇപ്പോഴും ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ബാക്കിപത്രമാണ്. അതിനാലാകും പ്രപഞ്ചത്തിന്‍റെ സകല കോണിലും തൂണില...