മെയ് 19. സഖാ:ഈ കെ.നായനാർ ചരമദിനം. പ്രത്യേയശാസ്ത്രത്തിനുമപ്പുറം മനുഷ്യനെ ഹൃദയം കൊണ്ട് സ്നേഹിച്ചമഹാമനസ്കൻ. സഖാ: ഈ കെ.നായനാർ.പ്രസ്ഥാനത്തെ പ്രാണനേക്കാളേറെ സ്നേഹിച്ച സഖാവിന്റെ ഓർമ്മദിവസ്സം. ഇന്നും കാതിൽ മുഴങ്ങുന്ന ശബ്ദം അവസാനമായ് ലിഫറ്റിൽ കയറും മുമ്പ് കൈവീശി പറഞ്ഞ വാക്കുകൾ ... ഹാ ലാൽസലാം ... ലാൽസലാം ...
ആയിരമായിരം മഹാരഥന്മാരുടെ ആശയും അഭിലാക്ഷവും, ജീവനും ജീവിതവും കൊണ്ട് പരമപവിത്രമായ ഇന്ത്യയുടെ സ്വാതന്ത്രദിനം ഏതാനും " നരാധമാന്മാരുടെ വീക്ഷണവചനങ്ങളാല്‍ " നാമെന്തിന് മലീനിസ്സമാക്കണം. അവര്‍ക്ക് അത് പറയുവാന്‍ അവസരം ഉണ്ടായത ് ഇത്തരം രാജ്യസ്നേഹികളുടെ ജീവത്യാഗം കൊണ്ടാണ്. നമ്മുടെ നാട്ടില്‍ സഖാ:വിജയന് പറഞ്ഞപോലെ " കുലം കുത്തികള്‍ " ഇവരാണ് മഹാത്മാവിനെ ചോദ്യം ചെയ്ത നികൃഷ്ടജീവികള്‍ .... ഭാരതത്തിന് ഒരു സംസ്കാരവും പൈതൃകവും ഉണ്ട് എന്ന് ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടത് അത്യവിശ്യകതയാണ്. ഉദാഹരണത്തിന് എനിക്ക് അച്ഛനുണ്ടായിരിന്നു പക്ഷെ മരണപ്പെട്ടു എന്നതും ഞാന്‍ തന്തയില്ലത്തവനാണ് എന്നതും രണ്ടും രണ്ടാണ് എന്നാണ് എന്റെ വിശ്വാസം. അതുപോലെയാണ് നമ്മുടെ പൈത്രിക സംസ്കാരവും. ആര്‍ഷഭാരതസംസ്കാരം നിലനിന്നിരുന്നു കാലത്തിന്റെ തേരോട്ടത്തില്‍ വിസ്മ്രിതിയിലായ്, കൂടെ നൂറ്റാണ്ടുകള്‍ നമ്മെ അടിമകളായ് ഭരിച്ച വിദേശിയര്‍ അടിച്ചേല്‍പ്പിച്ച സംസ്കാരവും നമ്മെ തലതാഴ്ത്തി ജീവിക്കാന്‍ പഠിപ്പിച്ചു. പക്ഷെ നമ്മുടെ ജീനുകള്‍ ഇപ്പോഴും ആര്‍ഷഭാരത സംസ്കാരത്തിന്റെ ബാക്കിപത്രമാണ്. അതിനാലാകും പ്രപഞ്ചത്തിന്റെ സകല കോണിലും തൂണില...