'റോജര്‍ ജൂണോ, വെല്‍ക്കം ടു ജൂപ്പിറ്റര്‍'
അഞ്ചുവര്‍ഷംമുമ്പ് ഭൂമിയില്‍നിന്ന് വിക്ഷേപിച്ച ജൂണോ പേടകം യാത്ര വിജയകരമായി പൂര്‍ത്തിയാക്കി സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ വലംവച്ചുതുടങ്ങി. വ്യാഴത്തിന്‍റെ ഗുരുത്വാകര്‍ഷണവലയത്തില്‍ വിജയകരമായി പ്രവേശിച്ച ജൂണോ ഭൂമിയിലേക്ക് റേഡിയോ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയെന്ന് നാസ വിജയാരവത്തോടെ വെളിപ്പെടുത്തി. 'റോജര്‍ ജൂണോ, വെല്‍ക്കം ടു ജൂപ്പിറ്റര്‍' എന്നായിരുന്നു നാസയുടെ നിരീക്ഷണകേന്ദ്രത്തില്‍ ആദ്യമെത്തിയ സന്ദേശം. ഇനിയുള്ള 18 മാസം വ്യാഴത്തെ ഭ്രമണംചെയ്ത് ജൂണോ നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറും. വ്യാഴത്തിന്റെ അതിതീവ്രമായ കാന്തികമണ്ഡലം ഭേദിക്കാന്‍ ഇതുവരെ മനുഷ്യനിര്‍മിത പേടകങ്ങള്‍ക്കായിട്ടില്ല. വ്യാഴത്തിന്റെ കാന്തിക വികിരണങ്ങള്‍ ഇലക്ട്രോണിക് സങ്കേതങ്ങളെ ചാമ്പലാക്കുകയാണ് പതിവ്. എന്നാല്‍, വികരണങ്ങളെ തടയാനുള്ള പുറംചട്ടയാണ് ജൂണോയുടെ പ്രത്യേകത. വ്യാഴത്തിന്റെ വികരണങ്ങള്‍ തുടര്‍ച്ചയായി 35 മിനിറ്റ് ഏറ്റിട്ടും ജൂണോയുടെ ടൈറ്റാനിയം പുറംചട്ടയ്ക്ക് കേടുപറ്റിയില്ലെന്ന്് നാസ അറിയിച്ചു. ഭീമന്‍ ഗ്രഹമായ വ്യാഴത്തിന്റെ ഉള്ളറകളെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ജൂണോയുടെ യാത്രാലക്ഷ...