ബാറുകളുടെ നിലവാരത്തകർച്ച
ബാറുകളുടെ നിലവാരത്തകർച്ചയിൽ പരിഭവിക്കുന്ന ഭരണക്കാരും, മതമേലാളന്മാരും, രാഷ്ട്രീയ പ്രമുഖരും , "പ്രതി"പക്ഷവും,തഥാ: നാരായണപരമ്പരരാജവംശവും... ജനങ്ങളുടെ നിലവാര തകർച്ചയിൽ ആർക്കും പരാതിയുമില്ല പരിഭവവുമില്ല. ജീവിതനിലവാരം തകർന്നിട്ട് കാലങ്ങളായി. ജീവിച്ചിരുന്ന സകലമത ദൈവങ്ങളും കേൾക്കാൻ പറയുകയാണ് ഇനി "ഇവറ്റകളെ " നിങ്ങളെ ഏൽപ്പിക്കുന്നു.. ഇവരൊക്കെ വേണമോ ജനങ്ങൾ വേണമോ ഒരു തീരുമാനം എടുക്കണം ... വല്ല ചുഴലിയൊ , മലവെള്ളമോ , അതല്ല ഭൂമികുലുക്കമോ എന്തായാലും വേണ്ടില്ല .. മടുത്തു ..