Posts

Showing posts from May, 2014

സഖാ:ഈ കെ.നായനാർ.EK.NAYANAR.

Image
  മെയ്‌ 19. സഖാ:ഈ കെ.നായനാർ  ചരമദിനം. പ്രത്യേയശാസ്ത്രത്തിനുമപ്പുറം മനുഷ്യനെ ഹൃദയം കൊണ്ട് സ്നേഹിച്ചമഹാമനസ്കൻ. സഖാ: ഈ കെ.നായനാർ.പ്രസ്ഥാനത്തെ പ്രാണനേക്കാളേറെ സ്നേഹിച്ച സഖാവിന്റെ ഓർമ്മദിവസ്സം. ഇന്നും കാതിൽ മുഴങ്ങുന്ന ശബ്ദം അവസാനമായ് ലിഫറ്റിൽ കയറും മുമ്പ് കൈവീശി പറഞ്ഞ വാക്കുകൾ  ...  ഹാ ലാൽസലാം ... ലാൽസലാം ...

കാലത്തിനൊപ്പം മനസ്സിനെ പാകപ്പെടുത്തണം,

Image
അങ്ങനെ അതും തീരുമാനമായി. മത്സരിച്ചവരുടെ ടെൻഷൻ മാറികിട്ടി. ഇനി വോട്ടുചെയ്തവരുടെ ടെൻഷൻ തുടങ്ങി. നാനാത്വത്തിൽ ഏകത്വവും, മതനിരപെക്ഷക ഇന്ത്യയും, തിളങ്ങുന്ന ഇന്ത്യയും, പാവപ്പെട്ടവന്റെ കൂടെയുണ്ടായിരുന്ന കൈയും, മൂന്നാം മുന്നണിയും, പ്രാദേശിക നാട്ടുരാജ്യങ്ങളും ഒക്കെ ഓർമ്മയായ്. പഴമക്കാരുടെ ഒരു ചൊല്ല് ഓർമ്മവരുന്നു. "നിധിയറയുടെ താക്കോൽ എപ്പോഴും കള്ളനെ ഏൽപ്പിക്കണം" അത് സുരക്ഷിതമായിരിക്കും, അതുപോലെ മതേതരം പ്രസംഗിച്ചുകൊണ്ട് മതതീവ്രവാദം വളർത്തിയ ഭരണക്കാരിൽ നിന്ന് മതവാദിയെന്ന് ഒരുകൂട്ടർ പഠിപ്പിച്ച ഈ മഹാമനുഷ്യൻ ചിലപ്പോൾ ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി ആയിരിക്കാം. ആശിക്കാം. ഭാവുകങ്ങൾ നേരാം.